Advertisment

ഫാറൂഖ് അബ്ദുള്ളയുമായി സംസാരിക്കാൻ കഴിയുന്നില്ലെന്ന് അഭിഭാഷകൻ ; ഫാറൂഖ് അബ്ദുള്ള വീട്ടുതടങ്കലിലാണോ എന്ന് സുപ്രീംകോടതി ; കശ്മീര്‍ കേസിൽ കേന്ദ്രത്തിന് കോടതിയുടെ നോട്ടീസ്  

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി :  കശ്മീരിന്‍റെ അധികാരം എടുത്തുകളഞ്ഞതും നിയന്ത്രണങ്ങൾ ഏര്‍പ്പെടുത്തിയതും ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഒരു കൂട്ടം ഹര്‍ജികള്‍ സുപ്രീംകോടതി പരിഗണിച്ചു . ജമ്മുകശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫറന്‍സും രാജ്യസഭാ എംപിയും എംഡിഎംകെ സ്ഥാപകനുമായ വൈകോ, സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദ് തുടങ്ങിയവരാണ് ഹര്‍ജികള്‍ സമര്‍പ്പിച്ചത്.

Advertisment

publive-image

ഫാറൂഖ് അബ്ദുള്ളയുമായി സംസാരിക്കാൻ കഴിയുന്നില്ലെന്ന് വൈക്കോയുടെ അഭിഭാഷകൻ സുപ്രീംകോടതിയിൽ പറഞ്ഞു. ഫാറൂഖ് അബ്ദുള്ള വീട്ടുതടങ്കലിലാണോ എന്ന് കോടതി ചോദിച്ചു.

വൈക്കോ നൽകിയ ഹര്‍ജിയിൽ സുപ്രീംകോടതി കേന്ദ്രസര്‍ക്കാരിന് നോട്ടീസ് അയക്കും. സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കുകയാണെന്ന് മുഹമ്മദ് യൂസഫ് താരിഗാമിയും കോടതിയിൽ പറഞ്ഞു

Advertisment