Advertisment

വര്‍ണ നൂലുകള്‍ കൊണ്ട് വിസ്മയങ്ങള്‍ തീര്‍ത്ത് അര്‍ഷയും അമനും സംസ്ഥാന തലത്തില്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

അലനല്ലൂര്‍ : പ്ലൈവുഡ് ബോര്‍ഡില്‍ ആണികളിടിച്ച് അതില്‍ വ്യത്യസ്ത നിറത്തിലുള്ളനൂലുകള്‍ കൊണ്ട് ജ്യാമിതീയ രൂപങ്ങള്‍ നിര്‍മ്മിക്കുന്ന ത്രഡ് പാറ്റേണ്‍ മത്സരത്തില്‍ വിസ്മയങ്ങള്‍ തീര്‍ത്ത് നേട്ടങ്ങള്‍ കൊയ്‌തെടുക്കുകയാണ്എടത്തനാട്ടുകര ഗവ. ഓറിയന്റല്‍ ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളായ, എടത്തനാട്ടുകര വട്ടമണ്ണപ്പുറത്തിനടുത്തെ 'ഇശല്‍' മന്‍സിലിലെ പി. അര്‍ഷ സലാമും സഹോദരന്‍ പി. അമന്‍ സലാമും.

Advertisment

publive-image

തൃശൂര്‍ കുന്നംകുളത്ത് നടന്ന സംസ്ഥാനതല പ്രവ്യത്തി പരിചയ മേളയില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മത്സരിച്ച ഒമ്പതാം ക്ലാസ്സ് വിദ്യര്‍ഥിനിയായപി. അര്‍ഷ സലാം എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടി സ്‌കൂളിനും നാടിനും അഭിമാനമായി.

മൂന്ന് മണിക്കൂര്‍ നീണ്ട തത്സമയ മത്സരത്തില്‍ വെച്ച് 900ത്തിലധികം (തൊള്ളായിരം) ചെറിയ ആണികളും പതിനഞ്ചോളം വര്‍ണ്ണ നൂലുകളും ഉപയോഗിച്ച് അര്‍ഷ സങ്കീര്‍ണ്ണമായ ആറ് ഗണിത രൂപങ്ങള്‍ അടങ്ങുന്ന ബോര്‍ഡുകള്‍ നിര്‍മ്മിച്ചു.

പൊറ്റശ്ശേരിയില്‍ നടന്ന മണ്ണാര്‍ക്കാട് സബ് ജില്ലാ പ്രവൃത്തി പരിചയ മേളയില്‍ യു. പി. വിഭാഗത്തില്‍ മത്സരിച്ച ഇതേ സ്‌കൂളിലെ അഞ്ചാം ക്ലാസ്സ് വിദ്യര്‍ഥിയായപി.അമന്‍ എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി.

ഇതേ സ്‌കൂളിലെ അധ്യാപകനായപി. അബ്ദുസ്സലാമിന്റെ മക്കളാണ് അമനും അര്‍ഷയും. മാതാവും അലനല്ലൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ലബോറട്ടറി ടെക്‌നിക്കല്‍ അസിസ്റ്റന്റുമായ ഷംനയാണ് രണ്ടു പേരെയും പരിശീലിപ്പിച്ചത്.

അര്‍ഷ സലാം കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി ത്രഡ് പാറ്റേണില്‍ സംസ്ഥാന തലത്തില്‍ രണ്ട,് മൂന്ന് സ്ഥാനങ്ങള്‍ നേടിയിരുന്നു. അമന്‍ സലാം രണ്ടാം ക്ലാസ്സു മുതല്‍ സബ് ജില്ലയില്‍ ഒന്നാം സ്ഥാനക്കാരനാണ്.

Advertisment