Advertisment

'ഉൾക്കണ്ണ് വിടരുവാൻ' സ്‌കൂൾ പ്രാർത്ഥനാ ഗാനത്തിന്റെ പിറവി...

New Update

publive-image

Advertisment

മണ്ണാർക്കാട്: വിദ്യാലയങ്ങൾ ഓരോ അധ്യയന ദിവസത്തിലും തുടക്കം കുറിക്കുന്നത് പ്രാർത്ഥനാ ഗീതത്തോടെയാണ്. സ്‌കൂളുകളെ സംബന്ധിച്ചിടത്തോളം മഹത്വത്തിന്റെയും അഭിമാനത്തിന്റെയും ശുഭാരംഭമാണ് അവ.

എന്നാൽ അടുത്ത കാലത്തായി ധാരാളം വിദ്യായലങ്ങൾ ഏറ്റെടുത്തു കഴിഞ്ഞ സോഷ്യൽ മീഡിയയിൽ തരംഗമായ സ്കൂൾ പ്രാർത്ഥനാ ഗീതമാണ് 'ഉൾകണ്ണ് വിടരുവാൻ'. ഇരുളിൽ തെളിയുന്ന തിരിനാളമാകണേ.. ഇരവുപിളരുന്ന കിരണമായി തീരണേ.. എന്ന് തുടങ്ങുന്ന ഈ പ്രാർത്ഥന ഗീതം രചിച്ചിരിക്കുന്നത് കവിയും അധ്യാപക പരിശീലകനുമായ എടപ്പാൾ സി. സുബ്രഹ്മണ്യനാണ്.

'നേരമില്ലുണ്ണിക്ക്' എന്ന 50 ബാലകവിതകളുടെ സമാഹാരത്തിൽ ഉൾപ്പെട്ടതാണ് ഈ കവിത.

കരിമ്പ ഗവ. യുപി സ്കൂൾ ഈ കവിത ദൃശ്യവൽക്കരിച്ചതോടെയാണ് കൂടുതൽ ജനപ്രിയമായത്.

നേരമില്ലുണ്ണിക്ക് നേരമില്ല... നേരമ്പോക്കോതുവാൻ നേരമില്ല... ബാല്യത്തിന്റെ വിഷാദം പൂണ്ട മറ്റൊരു കവിതയും ഇതുപോലെ വൈറലായിരുന്നു.

പുഞ്ചിരി ക്രിയേഷൻസ് ആണ് ഈ രണ്ടു കവിതക്കും ദൃശ്യഭാഷ്യം നൽകിയത്. ഓൺലൈൻ അധ്യയന വർഷത്തിലും കൂടുതൽ പേർ ഇത് പങ്കുവെച്ചതോടെ പാട്ട് കേട്ട് പലരും കവിയെ വിളിച്ച് അഭിനന്ദനമറിയിച്ചു.

വിദ്യാലയങ്ങൾ പോലെ പവിത്രമാണ് അവിടെ ആലപിക്കുന്ന പ്രാർത്ഥന ഗീതവും. അതുകൊണ്ടാണ് പ്രാർത്ഥന ഗീതം ആലപിക്കുമ്പോൾ നാം എഴുന്നേറ്റ് നിൽക്കുന്നത്. നിഷ്കളങ്കതയുടെ നേർകാഴ്ച്ചയായുള്ള ഈ ഗീതം കവി മനസ്സിരുത്തി എഴുതിയതാണെന്ന് ഓരോ വാക്കും നമുക്ക് കാട്ടിതരുന്നു. സ്നേഹവും ഉൾക്കാഴ്ചയുമുള്ള ഒരു കവിക്കേ ഇത്രയും നല്ല വരികൾ എഴുതാൻ കഴിയൂ എന്ന് വ്യക്തം. ഫോൺ:94464 72231

കവിതയുടെ ദൃശ്യാവിഷ്‌കാരം കാണാൻ: ">

palakkad news
Advertisment