Advertisment

കേരളത്തിന്റെ പപ്പായ കൃഷി സാധ്യതകൾ

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

കേരളത്തിന്റെ മണ്ണിൽ സമൃദ്ധമായ് വളരുവാൻ കഴിയുന്ന, കേരളത്തിന്റെ സ്വന്തം ഫലവൃക്ഷമായ പപ്പായയുടെ വാണിജ്യ സാധ്യതയിലേക്ക് മലയാളി കർഷകർ ഇനിയും ചെന്നെത്തിയിട്ടില്ല എന്നതാണ് വാസ്തവം. ഉല്പാദനശേഷിയുള്ള മികച്ച ഇനങ്ങൾ തിരഞ്ഞെടുത്ത് കൃഷി ചെയ്താൽ നമ്മുക്ക് തീർച്ചയായും വിജയിക്കാവുന്നതാണ്.

Advertisment

publive-image

മറ്റ് വിളകൾക്കിടയിൽ ഇടവിളയായ് കൃഷിയിറക്കി അധിക സാമ്പത്തിക നേട്ടവും നേടിയെടുക്കാമെന്ന വലിയൊരു മെച്ചവും പപ്പായ കൃഷിക്കുണ്ട്.

തരിശായ സ്ഥലങ്ങളെ വിളയോഗ്യമാക്കുന്നതിനുള്ള മികച്ച സാധ്യതയിലേക്കും പപ്പായ വിരൽ ചൂണ്ടുന്നുണ്ട്. തരിശുരഹിത കാർഷിക പ്രവർത്തനങ്ങൾക്കും പപ്പായകൃഷി ഉപയോഗപ്പെടുത്താമെന്ന്, ചുരുക്കം.

പെർദേനിയ, സൺറൈസ് സോളോ, പുസ മജസ്റ്റി, തായ്ലൻറ്, റെഡ്ലേഡി, പുസഡ്വാർഫ്, പൂസ ഡലിഷ്യസ്, പൂസ ജയൻറ്, കോയമ്പത്തൂർ കാർഷിക സർവ്വകലാശാല വികസിപ്പിച്ചെടുത്ത വിവിധ ഇനങ്ങൾ തുടങ്ങിയവയൊക്കെ മികച്ച ഉല്പാദനശേഷിയുള്ള പപ്പായ ഇനങ്ങളാണ്.

'റെഡ് ലേഡി,പപ്പായ ഇനത്തോട് പൊതുവെ കർഷകർക്കിടയിലുള്ള അമിത താല്പര്യവും,സ്വികാര്യതയും ശ്രദ്ധേയമാണ്.

വ്യവസായികാവശ്യങ്ങൾക്കായ് 'പപ്പയിൻ' എന്ന കറയും പപ്പായയിൽ നിന്ന് ശേഖരിക്കപ്പെടുന്നുണ്ട്.

പപ്പയിൻ നിർമ്മാണത്തിനാണ് കൃഷിയെങ്കിൽ കോയമ്പത്തൂർ കാർഷിക സർവ്വകലാശാല പുറത്തിറക്കിയ പപ്പായ ഇനങ്ങൾ മികച്ചതാണ്.

നല്ല നീർവാർച്ചയുള്ള മണ്ണാണ് കൃഷിക്ക് അനുയോജ്യം. വെള്ളക്കെട്ടുള്ള സ്ഥലങ്ങൾ കൃഷിക്ക് അനുയോജ്യമല്ല.

എഴുപത്തഞ്ച് സെൻറിമീറ്റർ സമചതുരത്തിലുള്ള കുഴികളെടുത്ത് സൗകര്യപ്രദമായ രീതിയിൽ രണ്ടോ അല്ലെങ്കിൽ രണ്ടര മീറ്റർ അകലത്തിലോ ആണ് കൃഷിതോട്ടം ഒരുക്കാൻ തൈകൾ നടേണ്ടത്.

നടുമ്പോൾ ആവശ്യത്തിന് ജൈവ വളവും ചേർത്ത് കൊടുക്കേണ്ടതാണ്.

ശാസ്ത്രീയ കൃഷി രീതികൾ അവലംബിച്ചാൽ മാത്രമേ മികച്ച വിളവും, ഉല്പാദനനേട്ട ലക്ഷ്യവും നമ്മുക്ക് നേടിയെടുക്കുവാൻ സാധിക്കു.

കൃഷിയിട സന്ദർശനത്തിലൂടെ,ശാസ്ത്രീയ കാർഷിക പ്രവർത്തനങ്ങൾ അവലംബിക്കുന്നതിനായുള്ള വിദഗ്ദ ഉപദേശ നിർദ്ദേശങ്ങൾക്കും. സേവനങ്ങൾക്കുമായ് കൃഷിഭവനുമായ് ബന്ധപ്പെടാവുന്നതാണ്.

കേരള കൃഷിവകുപ്പ് പപ്പായ കൃഷിക്കായ് വളരെയേറെ പ്രോത്സാഹന പ്രവർത്തനങ്ങളും, പദ്ധതികളും നടപ്പിലാക്കുന്നുണ്ട്

അതാത് പഞ്ചായത്ത് പ്രദേശങ്ങളിൽ പ്രവർത്തിക്കുന്ന കൃഷിഭവനുകളുമായ് ബന്ധപ്പെട്ടാൽ "സ്റ്റേറ്റ് ഹോർട്ടിക്കൾച്ചർ മിഷൻ " പദ്ധതി പ്രകാരവും, പ്രാദേശിക സാധ്യതകൾക്കനുസൃതമായും തയ്യാറാക്കുന്ന പ്രോജക്ടുകളിലൂടേയും മറ്റും, പപ്പായ കൃഷിക്കായ് നിരവധി പദ്ധതികളും, സാമ്പത്തിക സഹായങ്ങളും ലഭ്യമാണ്.

വിപണിയിൽ പപ്പായയുടെ ലഭ്യതക്കുറവും, പരിമിതമായ് ലഭ്യതയുള്ളതിനുള്ള കൂടിയ വിലയും, വിപണിയുടെ ഒരു വൻ സാധ്യതയാണ് പപ്പായ കൃഷി നമുക്ക് മുൻപിൽ തുറന്നിടുന്നതെന്ന, കൃത്യമായ ബോധ്യത്തോടെ തന്നെ പപ്പായ കൃഷിയെക്കുറിച്ച് നമ്മുക്ക് കാര്യമായ് തന്നെ ചിന്തിച്ചു തുടങ്ങാം.

തീർച്ചയായും!

വിജയം, നിശ്ചയമാണ്.

pappaya pappaya farming
Advertisment