Advertisment

ജൈവ കൃഷിയുമായി സ്കൗട്ട്സ് ആന്റ് ഗൈഡ്‌സ് വിദ്യാർത്ഥികൾ - ഹരിതം പദ്ധതിക്ക് തുടക്കമായി

New Update

publive-image

Advertisment

എടത്തനാട്ടുകര: വിദ്യാർഥികളിൽ ജൈവ കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ എടത്തനാട്ടുകര ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ഹരിതം പദ്ധതിക്ക് തുടക്കമായി. സ്കൂളിലെ സ്കൗട്ട്സ് ആന്റ് ഗൈഡ്സ് യൂണിറ്റിന്റെ കീഴിലുള്ള ജൈവകൃഷി പ്രൊജക്ടിന്റെ ഭാഗമായാണ് ഹരിതം പദ്ധതി ആരംഭിച്ചത്.

പദ്ധതിയുടെ ഭാഗമായുള്ള ഗ്രോബാഗ് പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം മണ്ണാർക്കാട് എം.എൽ.എ അഡ്വ: എൻ. ഷംസുദ്ദീൻ നിർവഹിച്ചു. മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മണികണ്ഠൻ വടശ്ശേരി, പി.ടി.എ പ്രസിഡന്റ് സക്കീർ നാലുകണ്ടം, പി.ടി.എ അംഗങ്ങളായ സുബൈർ പാറക്കോട്, നജീബ് ടി.കെ, സ്കൗട്ട് മാസ്റ്റർ ഒ.മുഹമ്മദ് അൻവർ , ഗൈഡ് ക്യാപ്റ്റൻ പ്രജിത ശ്രീകുമാർ, ട്രൂപ്പ് ലീഡർ അൽഷിദ്.പി, കമ്പനി ലീഡർ ഷംന.ഒ.കെ എന്നിവർ സംസാരിച്ചു.

പദ്ധതിയുടെ ഭാഗമായി വിദ്യാർത്ഥികൾ അവരവരുടെ വീടുകളിൽ ഗ്രോബാഗ് പച്ചക്കറിത്തോട്ടങ്ങൾ തയ്യറാക്കും. അലനല്ലൂർ സർവ്വീസ് സഹകരണ ബാങ്കിനു കീഴിലുള്ള കർഷക സേവന കേന്ദ്രത്തിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.

പട്രോൾ ലീഡർമാരായ ഷമീജ് .വി, അനുപ്രസാദ്, റിഷ്ന റസാഖ്, ഷാദിയ എൻ എന്നിവർ നേതൃത്വം നൽകി.

palakkad news
Advertisment