Advertisment

കെ സിഎ റിയാദ് ചാമ്പ്യൻസ് ട്രോഫി സീസൺ രണ്ടിന് തുടക്കമായി.

author-image
admin
New Update

റിയാദ് : കേരള ക്രിക്കറ്റ്‌ അസോസിയേഷൻ മെമ്പർ ക്ലബ്ബുകൾക്കായി സംഘടിപ്പിക്കുന്ന രണ്ടാമത് ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റ്‌ ടൂർണമെന്റിന് വർണാഭമായ തുടക്കം. എക്സിറ്റ് പതിനെട്ടിൽ സജ്ജീകരിച്ച കെസിഎ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ നടക്കുന്നത്. 32 പ്രമുഖ ക്രിക്കറ്റ്‌ ക്ലബ്ബു കളാണ് ടൂർണമെന്റിൽ മാറ്റുരക്കുന്നത്. മത്സരങ്ങൾക്ക് മുന്നോടിയായി നടന്ന ചടങ്ങിൽ കെസിഎ ജനറൽ സെക്രട്ടറി ഷഹ്ദാൻ ചാത്തമംഗലം ടൂർണമെന്റ് ഔപചാരികമായി ഉത്ഘാടനം ചെയ്തു.

Advertisment

publive-image

ഗ്രൗണ്ട് കമ്മിറ്റി കോഓർഡിനേറ്റർ നജീം പെരിങ്ങമ്മല അധ്യക്ഷനായിരുന്നു. ഇവെന്റ്സ് കോഓർഡിനേറ്റർ അൻസീം ബഷീർ സ്വാഗതം പറഞ്ഞു. ടൂർണമെന്റ് കൺവീനർ രഞ്ജിത്ത് അനസ് നന്ദി പ്രകാശനം നടത്തി. പ്രസിഡന്റ്‌ ഇൻചാർജ് മുഹമ്മദ്‌ ഷിബു ടീം അംഗങ്ങളെ പരിചയപ്പെട്ടു.

publive-image

ഉദ്ഘാടന ദിവസത്തെ മത്സരങ്ങളിൽ പ്രവാസി സിസി, ഡെസെർട്ട് ഈഗ്ൾസ്, റിയാദ് ഫൈറ്റേഴ്സ് എന്നീ ക്ലബ്ബുകൾ വിജയിച്ചു. രണ്ടാം മത്സരത്തിലും വിജയിച്ചു പ്രവാസി സിസി ടൂർണമെന്റ് ക്വാർട്ടർ ഫൈനലിൽ ഇടം നേടുന്ന ആദ്യ ടീമായി.ഐലീഡ്, യൂത്ത് ഇന്ത്യ റൗദ , ബാർ യുണൈറ്റഡ് ക്ലബുകളും ഈ ആഴ്ചയിലെ മത്സരങ്ങളിൽ പങ്കെടുത്തു.

Advertisment