Advertisment

യുഎഇ കെഎംസിസിയുടെ രണ്ടാമത്തെ ചാര്‍ട്ടേര്‍ഡ് വിമാനം റാസല്‍ഖൈമ ഇന്റര്‍നാഷണല്‍ എയര്‍പോട്ടില്‍ നിന്നും കോഴിക്കോട്ടേക്ക് പറന്നുയര്‍ന്നു

New Update

റാസല്‍ഖൈമ: യുഎഇ കെഎംസിസിയുടെ രണ്ടാമത്തെ ചാര്‍ട്ടേര്‍ഡ് വിമാനം റാസല്‍ഖൈമ ഇന്റര്‍നാഷണല്‍ എയര്‍പോട്ടില്‍ നിന്നും കോഴിക്കോട്ടേക്ക് പറന്നുയര്‍ന്നു. നാല് കുട്ടികള്‍ അടക്കം 171 യാത്രക്കാരുമായാണ് രാത്രി 7.52ന് പുറപ്പെട്ടത്. 175 യാത്രക്കാരായിരുന്നു പോകേണ്ടിയിരുന്നത്. അതില്‍ 46 പേര്‍ക്ക് കോവിഡ് 19 ടെസ്റ്റ് പോസിറ്റീവായി. അഡീഷണലായി വന്ന ആളുകളായിരുന്നു അവര്‍ക്ക് പകരം യാത്ര ചെയ്തത്.

Advertisment

publive-image

ദുബൈ കെഎംസിസി മലപ്പുറം ജില്ലാ കമ്മിറ്റിയാണ് രണ്ടാമത്തെ ചാര്‍ട്ടേര്‍ഡ് വിമാന സര്‍വീസ് ഏര്‍പ്പെടുത്തിയത്. വെള്ളിയാഴ്ച 159 യാത്രക്കാരുമായി സ്‌പൈസ് ജെറ്റ് റാസല്‍ഖൈമയില്‍ നിന്നും പറന്നുയര്‍ന്നിരുന്നു

. ഗര്‍ഭിണികള്‍, നാട്ടില്‍ ചികിത്സ തുടരേണ്ടവര്‍, പ്രായമായവര്‍, സന്ദര്‍ശക വിസയിലുള്ളവര്‍, ജോലി നഷ്ടപ്പെട്ടവര്‍, വീല്‍ ചെയറിലുള്ളവര്‍ തുടങ്ങിയ ബുദ്ധിമുട്ടനുഭവിക്കുന്നവരാണ് വെള്ളിയാഴ്ച റാസല്‍ഖൈമയില്‍ നിന്നും കെഎംസിസിയുടെ ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ യാത്ര ചെയ്തത്.

യുഎഇ കെഎംസിസി ഉപദേശക സമിതി ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീന്‍, യുഎഇ കെഎംസിസി പ്രസിഡന്റ് ഡോ. പുത്തൂര്‍ റഹ്മാന്‍, സെക്രട്ടറി പി.കെ.എ കരീം, റാസല്‍ഖൈമ കെഎംസിസി പ്രസിഡന്റ് ടി.എം ബഷീര്‍ കുഞ്ഞ്, ദുബൈ കെഎംസിസി മുന്‍ പ്രസിഡന്റ് പി.കെ അന്‍വര്‍ നഹ,

ജന.സെക്രട്ടറി മുസ്തഫ തിരൂര്‍, അഡ്വ. സാജിദ് അബൂബക്കര്‍, ആവയില്‍ ഉമ്മര്‍ ഹാജി, മുഹമ്മദ് പട്ടാമ്പി, ആര്‍.ഷുക്കൂര്‍, കെ.പി.എ സലാം, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, ദുബൈ മലപ്പുറം ജില്ലാ കെഎംസിസി ജന.സെക്രട്ടറി പി.വി നാസര്‍, എ.പി നൗഫല്‍, ഒ.ടി സലാം, ഷക്കീര്‍ പാലത്തിങ്ങല്‍, ഫഖ്‌റുദ്ദീന്‍ മാറാക്കര, മുജീബ് കോട്ടക്കല്‍, അബ്ദുല്‍ സലാം പരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. കൂടാതെ, ദുബൈ, റാസല്‍ഖൈമ കെഎംസിസിയുടെ സന്നദ്ധ പ്രവര്‍ത്തകരും യാത്രക്കാര്‍ക്ക് ആവശ്യമായ സൗകര്യങ്ങളുമായി സജീവമായിരുന്നു.

second chartered flight
Advertisment