Advertisment

ഓക്‌സ്ഫഡ് വാക്‌സിന്‍: കുവൈറ്റില്‍ രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ടവര്‍ക്ക് സന്ദേശം അയച്ചുതുടങ്ങി

New Update

publive-image

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഓക്‌സ്ഫഡ് വാക്‌സിന്റെ രണ്ടാമത്തെ ഡോസ് സ്വീകരിക്കേണ്ടവര്‍ക്ക് ആരോഗ്യമന്ത്രാലയം സന്ദേശം അയച്ചുതുടങ്ങിയതായി റിപ്പോര്‍ട്ട്. വാക്‌സിന്‍ സ്വീകരിക്കേണ്ട തീയതിയെക്കുറിച്ചാണ് സന്ദേശം അയക്കുന്നത്.

ഫെബ്രുവരി നാലു മുതല്‍ വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവര്‍ക്കാണ് വാക്‌സിന്‍ നല്‍കുന്നതെന്നാണ് വിവരം. ഏകദേശം 388000 ഡോസ് വരുന്ന വാക്‌സിന്റെ മൂന്നാമത്തെ ബാച്ച് രാജ്യത്തെ വാക്‌സിനേഷന്‍ നിരക്ക് ഉയര്‍ത്തുമെന്ന് അധികൃതര്‍ പറഞ്ഞു.

Advertisment