കുവൈറ്റിലെ അനധികൃത താമസക്കാരായിട്ടുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്കായി എംബസിയുടെ മുന്നറിയിപ്പ്

ന്യൂസ് ബ്യൂറോ, കുവൈറ്റ്
Tuesday, February 13, 2018

കുവൈറ്റ് : കുവൈറ്റിലെ അനധികൃത താമസക്കാരായിട്ടുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്കായി എംബസിയുടെ മുന്നറിയിപ്പ് . കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ സംബന്ധിച്ച് ഇന്ത്യന്‍ സമൂഹത്തിന്ുള്ള മാര്‍ഗ്ഗനിര്‍ദേശമാണ് എംബസി പത്രക്കുറിപ്പിലൂടെ
അറിയിച്ചിരിക്കുന്നത്.

നിയമസാധുതയുള്ള വിസയോ റസിഡന്‍സി പെര്‍മിറ്റോ കൈവശം ഇല്ലാത്ത ഇന്ത്യന്‍ പ്രവാസികള്‍ക്ക് സാമ്പത്തിക ബാധ്യത കൂടാതെ ഇന്ത്യയിലേക്ക് മടങ്ങാനുള്ള അവസരമാണ് ഇത്. ഇത് നിയമലംഘകരായ പ്രവാസികള്‍ പ്രയോജനപ്പെടുത്തണം .

പാര്‍പ്പിട കാലാവധി അവസാനിച്ച പ്രവാസികള്‍ക്ക് എംബസിയുമായി ബന്ധപ്പെട്ട് അടിയന്തിര യാത്രാരേഖകള്‍ കൈപ്പറ്റണം . സ്‌പോണ്‍സര്‍മാരില്‍ നിന്നോ മറ്റ് കമ്പനികളില്‍ നിന്നോ പാസ്‌പോര്‍ട്ട് തിരികെ ലഭിക്കാനായി കാത്തിരിക്കുന്ന പ്രവാസികള്‍ എത്രയും പെട്ടെന്ന് എംബസിയുമായി ബന്ധപ്പെട്ട് അടിയന്തിര യാത്രാരേഖകള്‍ക്കുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം .

×