Advertisment

മസ്തിഷ്‌ക ജ്വരം ബാധിച്ച് മുസാഫര്‍പുറിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കേളേജില്‍ മരിച്ചത് 109 കുട്ടികള്‍ ; മുതിര്‍ന്ന ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

New Update

ഡല്‍ഹി : അക്യൂട്ട് എന്‍സെഫലൈറ്റിസ് സിന്‍ഡ്രോം (എഇഎസ്) അല്ലെങ്കില്‍ ജാപ്പനീസ് എന്‍സെഫലൈറ്റിസ് ബാധിച്ച 109 കുട്ടികള്‍ ചികിത്സയുടെ അഭാവം മൂലം മരിച്ചതിനെത്തുടര്‍ന്ന് ബീഹാറിലെ മുസാഫര്‍പൂരിലെ ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ഹോസ്പിറ്റലിലെ (എസ്‌കെഎംസിഎച്ച്) സീനിയര്‍ ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു.

Advertisment

publive-image

ബീഹാറിലെ പകര്‍ച്ചവ്യാധിയുടെ പ്രഭവകേന്ദ്രമായ മുസാഫര്‍പൂരില്‍ 129 എന്‍സെഫലൈറ്റിസ് മരണങ്ങളില്‍ 109 എണ്ണം ഇതിനകം എസ്‌കെഎംസിഎച്ച് ആശുപത്രിയില്‍ ആയതുമൂലമാണ് എസ്‌കെഎംസിഎച്ച് സീനിയര്‍ റസിഡന്റ് ഡോക്ടര്‍ ഭീംസെന്‍ കുമാറിനെ സസ്പെന്‍ഡ് ചെയ്തത്.

പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനായി സംസ്ഥാന ആരോഗ്യ വകുപ്പ് ജൂണ്‍ 19 ന് എസ്‌കെഎംസിഎച്ചില്‍ പട്‌ന മെഡിക്കല്‍ കോളേജ്, ഹോസ്പിറ്റല്‍ (പിഎംസിഎച്ച്) ശിശുരോഗവിദഗ്ദ്ധനെ നിയോഗിച്ചിരുന്നു. മുസാഫര്‍പൂരിലെ കെജ്രിവാള്‍ ആശുപത്രിയില്‍ 20 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

മസ്തിഷ്‌ക പനി ബാധിച്ച് ബീഹാറില്‍ 145 ഓളം കുട്ടികളാണ് മരിച്ചത്. ഇത് നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാരിനെ കൂടുതല്‍ ആശങ്കപ്പെടുത്തുന്നു. അതേസമയം, മരണസംഖ്യ 150 കവിഞ്ഞിട്ടുണ്ടെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു.

ഹൈപ്പോഗ്ലൈസീമിയ അല്ലെങ്കില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറയുന്നത് മൂലമാണ് മരണങ്ങള്‍ സംഭവിച്ചതെന്നാണ് വിദഗ്ധര്‍ പറയുന്നത്. പോഷകാഹാരക്കുറവും പഴുക്കാത്ത ലിച്ചി പഴങ്ങളുടെ ഉപഭോഗവും മൂലമാണ് ഈ അവസഥ വരുന്നത്. വടക്കന്‍ ബീഹാറില്‍ സമൃദ്ധമായി വളരുന്ന ഒരു പഴമാണ് ലിച്ചി. - ഒഴിഞ്ഞ വയറ്റില്‍ ലിച്ചി കഴിക്കുന്നത് അപകടമാണ്.

Advertisment