സെന്‍സെക്‌സില്‍ 78 പോയന്റ് നേട്ടത്തോടെ തുടക്കം

ന്യൂസ് ബ്യൂറോ, മുംബൈ
Friday, January 11, 2019

 

മുംബൈ: ഓഹരി സൂചികകളില്‍ നേരിയ നേട്ടത്തോടെ തുടക്കം. സെന്‍സെക്‌സ് 78 പോയന്റ് ഉയര്‍ന്ന് 36185ലും നിഫ്റ്റി 18 പോയന്റ് നേട്ടത്തില്‍ 10840ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 850 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 644 ഓഹരികള്‍ നഷ്ടത്തിലുമാണ്.

യെസ് ബാങ്ക്, ഇന്‍ഫോസിസ്, എച്ച്ഡിഎഫ്‌സി, റിലയന്‍സ്, ആക്‌സിസ് ബാങ്ക്, ഐടിസി, ടാറ്റ മോട്ടോഴ്‌സ്, ഐസിഐസിഐ ബാങ്ക്, എസ്ബിഐ, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലാണ്. എച്ച്‌സിഎല്‍ ടെക്, എല്‍ആന്റ്ടി, വിപ്രോ, ഐഷര്‍ മോട്ടോഴ്‌സ്, മാരുതി സുസുകി, കൊട്ടക് മഹീന്ദ്ര തുടങ്ങിയ ഓഹരികള്‍ നഷ്ടത്തിലുമാണ്. ബാങ്ക്, ഉപഭോഗം, ലോഹം എന്നീ മേഖലകളിലെ ഓഹരികളാണ് നേട്ടത്തില്‍.

 

×