ചെന്നെെ: തമിഴ് സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ നിലാനിയുടെ കാമുകന്റെ ആത്മഹത്യയില്‍ വിശദീകരണവുമായി താരം രംഗത്തെത്തി. കാമുകന്‍ ലളിത് കുമാറിന്റെ മരണത്തില്‍ തെളിവുകളില്ലാതിരുന്നിട്ടും മാദ്ധ്യമങ്ങള്‍ കെട്ടുകഥ മെനയുകയാണെന്ന് താരം ആരോപിച്ചു. ലളിത് ഒരു മാനസിക രോഗിയാണെന്നും അയാള്‍ തന്റെ കുഞ്ഞുങ്ങളെ കൊല്ലാന്‍ ശ്രമിച്ചിരുന്നുവെന്നും അവര്‍ പറഞ്ഞു.
''മൂന്ന് വര്‍ഷം മുമ്ബ് താന്‍ ലളിതിനെ പരിചയപ്പെടുന്നത്. രണ്ട് കുട്ടികളുമായി തനിച്ച് താമസിച്ചിരുന്ന തനിക്ക് ലളിത് ഏറെ സഹായമായിരുന്നു. എന്നാല്‍ ഈ അടുപ്പത്തില്‍ കല്യാണ ആലോചനയുമായി അയാള്‍ മുന്നോട്ട് വന്നതോടെ വിവാഹഭ്യര്‍ത്ഥന നിരസിച്ചു. പിന്നീട് അയാളുടെ സ്വാഭാവം മനസിലായതോടെ അകലം പാലിക്കാന്‍ ശ്രമിച്ചു. അതിന് ശേഷം ഞാന്‍ അയാളെ കാണുകയോ സംസാരിക്കുകയോ ചെയ്‌തിട്ടില്ല''- നിലാനി പറഞ്ഞു.
തൂത്തുക്കുടി സ്റ്റെര്‍ലെെറ്റ് കമ്ബനിക്കെതിരായി പ്രതിഷേധിച്ച പതിമൂന്ന് പേരെ പൊലീസ് വെടിവച്ചു കൊന്ന സംഭവത്തില്‍ പൊലീസിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ചാണ് നിലാനി വാര്‍ത്തകളില്‍ നേടിയത്.
ദിവസങ്ങള്‍ക്ക് മുമ്ബ് സീരിയല്‍ സെറ്റില്‍ വച്ച് ലളിത് തീ കൊളുത്തി ആത്മഹത്യ ചെയ്‌തതോടെ നീലാനി വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുകയായിരുന്നു.