Advertisment

മഹാരാഷ്ട്രയിലെ ലൈംഗികത്തൊഴിലാളികള്‍ക്ക് മൂന്ന് മാസത്തേക്ക് 5000 രൂപ സാമ്പത്തിക സഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനം; സ്‌കൂളില്‍ പോകുന്ന കുട്ടികളുള്ള ലൈംഗികത്തൊഴിലാളികള്‍ക്ക് 2500 രൂപ അധികം നല്‍കും

New Update

publive-image

മുംബൈ: മഹാരാഷ്ട്രയിലെ ലൈംഗികത്തൊഴിലാളികള്‍ക്ക് ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്ന് മാസത്തേക്ക് പ്രതിമാസം 5,000 രൂപ ധനസഹായം നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. ഇതുസംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

പദ്ധതിക്കായി 50 കോടി രൂപയാണ് സര്‍ക്കാര്‍ ചെലവഴിക്കുന്നതെന്ന് വനിത, ശിശുക്ഷേമ വകുപ്പ് മന്ത്രി യശോമതി താക്കൂര്‍ പറഞ്ഞു. സ്‌കൂളില്‍ പോകുന്ന കുട്ടികളുള്ള ലൈംഗികത്തൊഴിലാളികള്‍ക്ക് 2500 രൂപ അധികം നല്‍കും. 31000 പേരാണ് പദ്ധതിയുടെ ഗുണഭോക്താക്കളെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

Advertisment