Advertisment

വീരമൃത്യുവരിച്ച ജവാന്‍മര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ഷഹീദന്‍ കോ സലാം ദിവസ് ആചരിച്ചു

New Update

തിരുവനന്തപുരം എ.ഐ.സി.സി നിര്‍ദ്ദേശപ്രകാരം കുന്നുകുഴി,പട്ടം മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ വീരമൃത്യുവരിച്ച ജവാന്‍മര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് 'ഷഹീദന്‍ കോ സലാം ദിവസ്'(മാതൃരാജ്യ വീരമൃത്യുദിനം)ആചരിച്ചു.

Advertisment

publive-image

കെ.പി.സി.സി ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി നേതൃത്വത്തില്‍ നേതാക്കള്‍ ജവാന്‍മാരുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.

കുന്നുകുഴി ജംഗഷനില്‍ ഇന്ദിരാഗാന്ധി പ്രതിമയില്‍ ഹാരം ചാര്‍ത്തുകയും ദീപം തെളിയിക്കുകയും ചെയ്തു.

കുന്നുകുഴി മണ്ഡലം പ്രസിഡന്റ് ജേക്കബ്,എഐസിസി അംഗം,കെ എസ് ഗോപകുമാര്‍,കെപിസിസി അംഗം ശാസ്തമംഗലം മോഹന്‍,ബ്ലോക്ക് പ്രസിഡന്റ് മണ്ണാമൂല രാജന്‍,പാറ്റൂര്‍ സുനില്‍ , പ്രവീണ്‍,മേരി പുഷ്പം തുടങ്ങിയവര്‍ കുന്നുകുഴിയില്‍ നടന്ന പുഷ്പാര്‍ച്ചനയിലും മണ്ഡലം പ്രസിഡന്റ് തുളസി, ശാസ്തമംഗംശാസ്തമംഗലം,കെ എസ് ഗോപകുമാര്‍ കോട്ടത്തല മോഹന്‍,മണ്ണാമൂല രാജന്‍,സൈമണ്‍ അലക്‌സ്, ,ക്യാപ്റ്റന്‍ ഗോപിനാഥന്‍ പട്ടം ജംഗ്ഷനില്‍ നടന്ന പരിപാടിയിലും പങ്കെടുത്തു.

shahidan ko salam
Advertisment