Advertisment

അംഗീകാരമില്ലാത്ത സ്വകാര്യ യൂണിവേഴ്സിറ്റികൾ കേരളത്തിലെ വിദ്യാർത്ഥികളെ വഞ്ചിക്കുന്നുവെന്ന് ഷെനിൻ മന്ദിരാട്

author-image
ജോസ് ചാലക്കൽ
Updated On
New Update

പാലക്കാട്‌:അംഗീകാരമില്ലാത്ത കോഴ്സുകൾ നടത്തി വിദ്യാർത്ഥികളെ പറ്റിക്കുന്ന സ്വകാര്യ യൂണിവേഴ്സിറ്റികൾ കേരളത്തിൽ പ്രവർത്തിക്കുന്നുണ്ടെന്ന് എൻവൈസി സംസ്ഥാന പ്രസിഡന്റ് ഷെനിൻ മന്ദിരാട് .ജെയിൻ യൂണിവേഴ്സിറ്റി കൊച്ചിയുമായി ബന്ധപ്പെട്ടു വന്ന വാർത്തകളുടെ അടിസ്ഥാനത്തിൽ ആണ് ഷെനിൻ മന്ദിരടിന്‍റെ പ്രതികരണം.

Advertisment

publive-image

അവരുടെ കൊച്ചി കാമ്പസിന് ഒരു അനുമതിയും കൊടുത്തിട്ടില്ല എന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട് .

ഇവിടെ ഇന്നുവരെ പഠിക്കുന്ന കുട്ടികൾക്ക് യു.ജി.സി അംഗീകാരം ഇല്ലാത്ത ഡിഗ്രിയാണ് ലഭിക്കുന്നത് എന്നാണ് എനിക്ക് അന്വേഷണത്തിൽ നിന്നും മനസ്സിലാക്കാൻ കഴിഞ്ഞത്.

ജെയിൻ യൂണിവേഴ്സിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്ന ജെയിൻ സ്‌കിൽസിന്റെ പേരിൽ നടത്തുന്ന b.voc ഡിഗ്രി നടത്തുന്ന അമ്പത്തോളം സ്ഥാപനങ്ങൾ കേരളത്തിലുടനീളം പ്രവർത്തിക്കുന്നുണ്ട്. അംഗീകാരമില്ലാത്ത ഇത്തരം സ്ഥാപനങ്ങൾ പ്രവർത്തിക്കുവാൻ അനുവദിക്കില്ലെന്നും ഇതിനെക്കുറിച്ച് സമഗ്ര അന്വേഷണം നടത്തി വേണ്ട നടപടികൾ ഗവണ്മെമെന്റിന്റെ ഭാഗത്തു നിന്ന് ഉണ്ടാവണമെന്ന് എൻ.വൈ.സി സംസ്ഥാന പ്രസിഡന്റ്‌ ഷെനിൻ മന്ദിരാട് ആവശ്യപ്പെട്ടു.

shainmathiradu
Advertisment