Advertisment

സാഹചര്യത്തിനനുസരിച്ച് വായ്പ പലിശാ നിരക്ക് റിസര്‍വ് ബാങ്കിന് മാറ്റാനാകണം: ശക്തികാന്ത ദാസ്

New Update

publive-image

Advertisment

മുംബൈ: സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പലിശ നിരക്കുകളില്‍ മാറ്റം വരുത്താവുന്ന രീതിയിലേക്ക് റിസര്‍വ് ബാങ്ക് മാറണമെന്ന് ഗവര്‍ണര്‍ ശക്തികാന്ത ദാസ്. റിപ്പോ പോലെയുളള മുഖ്യ പലിശ നിരക്കുകള്‍ നിശ്ചയിക്കുന്നതില്‍ റിസര്‍വ് ബാങ്കിന് കൂടുതല്‍ വഴക്കം വേണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്‍കുന്ന ഹ്രസ്വകാല വായ്പയുടെ പലിശാ നിരക്കായ റിപ്പോ നിരക്ക് കാല്‍ ശതമാനം കുറയ്ക്കുകയോ കൂട്ടുകയോ ചെയ്യുന്ന രീതിക്ക് പകരം സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് എപ്പോള്‍ വേണമെങ്കിലും നിരക്കില്‍ മാറ്റം കൊണ്ടുവരാനാകണമെന്നാണ് ഗവര്‍ണറുടെ നിലപാട്. ഇന്ത്യന്‍ സമ്പദ്ഘടനയ്ക്ക് ഉണര്‍വ് പകരുന്നതിനായി റിസര്‍വ് ബാങ്ക് ഈ വര്‍ഷം രണ്ട് തവണ തുടര്‍ച്ചയായി റിപ്പോ നിരക്കില്‍ കാല്‍ ശതമാനം വീതം കുറവ് വരുത്തിയിരുന്നു.

റിസര്‍വ് ബാങ്കിന്‍റെ വളര്‍ച്ച അനുമാനത്തിന്‍റെ കാര്യത്തില്‍ സൗമ്യത, ശാഠ്യം, നിക്ഷ്പക്ഷത തുടങ്ങിയ ഗൈഡന്‍സിലും മാറ്റം വേണമെന്ന് ഗവര്‍ണര്‍ അഭിപ്രായപ്പെട്ടു. കേന്ദ്ര ബാങ്കിന് ആവശ്യമെന്ന് കണ്ടാല്‍ 0.10 ശതമാനം നിരക്ക് കുറയ്ക്കാനാകണം. ഇതുവഴി കേന്ദ്ര ബാങ്കിന് ഭാവിയിലേക്കുളള നയപ്രഖ്യാപനം നടത്താനാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Advertisment