Advertisment

നന്ദി വാക്കിൽ ഒതുങ്ങുന്നതല്ല,ഷമീർ എന്ന യുവാവിന്‍റെ സാമൂഹ്യ സേവനം

author-image
സമദ് കല്ലടിക്കോട്
Updated On
New Update

മണ്ണാർക്കാട്:  പൊതുഇടങ്ങൾ അണുവിമുക്‌തമാക്കി മാതൃകയാവുകയാണ് ആശ്വാസത്തിന്‍റെ കൈത്താങ്ങുമായി എവിടെയും ഓടിയെത്തുന്ന കരിമ്പയിലെ ഷമീർ.കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കരിമ്പ ഗ്രാമപഞ്ചായത്ത് പരിധിയിലെ ബസ് സ്റ്റോപ്പ് ഉൾപ്പെടെയുള്ള പൊതു ഇടങ്ങൾ ആരോഗ്യവകുപ്പിന്റെ അനുമതിയോടെ കഴുകി അണുവിമുക്തമാക്കി.കരിമ്പയിലെ സാമൂഹ്യ പ്രവർത്തകനായ ഷമീറിന്റെ വ്യത്യസ്ത സന്നദ്ധ സേവനം മുമ്പുംവാർത്തയായിട്ടുണ്ട്.

Advertisment

publive-image

കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാൻ സ്വയം സന്നദ്ധനായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് ഇപ്പോൾ. കാഞ്ഞിക്കുളം,ചുങ്കം,ടി.ബി,തുടങ്ങി കരിമ്പ പഞ്ചായത്ത് പരിധിയിലെ മുഴുവൻ ബസ് സ്റ്റോപ്പുകളും കഴുകി വൃത്തിയാക്കി.

അപകട സ്ഥലത്ത് ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയും, വരൾച്ച കാലത്ത് കുടിവെള്ളമെത്തിച്ചും,

കോവിഡ് ലോക് ഡൗൺ സമയത്ത് ഒലവക്കോട് ടൗണിൽ സ്ഥിരമായി ഭക്ഷണ വിതരണം നടത്തിയും,

മറ്റു നിരവധി സഹായങ്ങൾ ചെയ്തു കൊടുത്തും ഏവരുടെയും പ്രശംസ പിടിച്ച് പറ്റിയ ഷമീറാണ് ആരുടെയും പ്രേരണ ഇല്ലാതെ കോവിഡ് പ്രതിരോധ സേവനത്തിനിറങ്ങിയത്.കൂട്ടുകാരൻ പ്രജുവും സഹായത്തിന് കൂടെ ഉണ്ട്. സേവനങ്ങൾ അനിവാര്യമായ ഈ ഘട്ടത്തിൽ കൂടുതൽ പൊതു ഇടങ്ങൾ വൃത്തിയാക്കുന്ന ദൗത്യം കൂടി ഏറ്റെടുത്തിരിക്കുകയാണ് ഇവർ രണ്ടു പേരും.

ലോക് ഡൗണിൽ വെറുതെ പാഴാകുന്ന സമയം മഴക്കാല രോഗപ്രതിരോധ പ്രവർത്തനങ്ങളിലും കോവിഡ് സുരക്ഷാ മേഖലയിലും ഉപയോഗപ്പെടുത്താൻ കൂടുതൽ യുവാക്കൾ ഓരോ പ്രദേശത്തും മുന്നോട്ട് വരേണ്ടതായുണ്ട്.

shameer
Advertisment