Advertisment

നിയമം പഠിച്ച ആളല്ലേ മമ്മൂട്ടി , അതിനാൽ അദ്ദേഹത്തെ ആദ്യം ചോദ്യം ചെയ്യട്ടെ; ഷമ്മി തിലകൻ

New Update

 

Advertisment

Image result for shammi thilakan

ദിലീപിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ പേരില്‍ മോഹന്‍ലാലിനെ മാത്രം വേടയാടുന്ന നടപടിയെ വിമര്‍ശിച്ച് നടന്‍ ഷമ്മി തിലകന്‍.

Image result for dileep

ആരെയെങ്കിലും ചോദ്യംചെയ്യുന്നുവെങ്കില്‍ നിയമ ബിരുദധാരിയായ മമ്മൂട്ടിയെയല്ലേ ചോദ്യംചെയ്യേണ്ടതെന്നായിരുന്നു ഷമ്മി തിലകന്റെ ചോദ്യം. ദിലീപിനെ പുറത്താക്കിയ അവൈലബിള്‍ കമ്മിറ്റിയുടെ തലപ്പത്തിരുന്നത് നിയമത്തില്‍ അറിവുള്ള മമ്മൂട്ടിയാണ്. അതുകൊണ്ട് തന്നെ മമ്മൂട്ടിയെയല്ലേ ചോദ്യം ചെയ്യേണ്ടത് എന്നും ഷമ്മി തിലകന്‍ ചോദിച്ചു.

Image result for mammootty

 

ഇതുസംബന്ധിച്ച വിവാദങ്ങളെല്ലാം പരിഹരിച്ചതാണെന്നും ദിലീപിന്റെ രാജി ഡബ്ല്യു.സി.സിയും അംഗീകരിച്ച സാഹചര്യത്തില്‍ ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്നും ഷമ്മി തിലകന്‍ ആവശ്യപ്പെട്ടു.

Image result for shammi thilakan

അമ്മയില്‍ നിന്നുള്ള ദിലീപിന്റെ രാജി ഡബ്ല്യു.സി.സിയും അംഗീകരിച്ചതാണ്. ഇനി അത് കുത്തിപ്പൊക്കേണ്ട എന്നാണ് തോന്നുന്നത്. മോഹന്‍ലാല്‍ ഇക്കാര്യത്തില്‍ ആവശ്യമില്ലാത്ത സമ്മര്‍ദം ഇക്കാര്യത്തില്‍ കൊടുക്കേണ്ട എന്നാണ് തോന്നുന്നത്.

Image result for shammi thilakan

മോഹന്‍ലാല്‍ ഇക്കാര്യത്തില്‍ യാതൊന്നും അനാവശ്യമായി ചെയ്ത ആളല്ല. അദ്ദേഹത്തിന് വലിയ വിഷമമുണ്ട് ഇക്കാര്യങ്ങളില്‍. എല്ലാവരെയും പറഞ്ഞ് ഒരുമിച്ചുകൊണ്ടുപോകാന്‍ ഇപ്പോള്‍ മോഹന്‍ലാലിന് മാത്രമേ കഴിയൂ എന്നാണ് എനിക്ക് തോന്നുന്നത്’. ഷമ്മി പറഞ്ഞു.

Advertisment