Advertisment

മാധ്യമങ്ങള്‍ അനാവശ്യ പ്രചാരമാണ് കങ്കണയ്ക്കു നല്‍കുന്നത്; കങ്കണ റനൗട്ടിന്റെ ബംഗ്ലാവിന്റെ ഒരു ഭാഗം പൊളിക്കാനുള്ള ബിഎംസി തീരുമാനത്തെ അനവസരത്തിലുള്ളതെന്നു വിമര്‍ശിച്ച് ശരദ്പവാര്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

മുംബൈ: ബോളിവുഡ് നടി കങ്കണ റനൗട്ടിന്റെ ബംഗ്ലാവിന്റെ ഒരു ഭാഗം പൊളിക്കാനുള്ള ബൃഹാന്‍ മുംബൈ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്റെ (ബിഎംസി) തീരുമാനത്തെ അനവസരത്തിലുള്ളതെന്നു വിമര്‍ശിച്ച് എന്‍സിപി നേതാവ് ശരദ്പവാര്‍. ശിവസേനയുടെ സഖ്യകക്ഷിയാണ് എന്‍സിപി.

Advertisment

publive-image

ബിഎംസി നിയമപരമായാണു നടപടി സ്വീകരിച്ചതെങ്കിലും ഈ ഘട്ടത്തില്‍ തെറ്റായ സന്ദേശമാണു ജനങ്ങള്‍ക്കു നല്‍കിയിരിക്കുന്നതെന്ന് പവാര്‍ പറഞ്ഞു. മുംബൈയില്‍ അനധികൃത നിര്‍മാണങ്ങള്‍ പുതിയ കാര്യമല്ല.

പക്ഷേ, വിവാദങ്ങള്‍ കത്തിനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ബിഎംസി എടുത്ത തീരുമാനം പലവിധ ചോദ്യങ്ങള്‍ക്കും ഇടയാക്കും. അതേസമയം, ബിഎംസിക്ക് അവരുടേതാണ് നിയമപരമായ ന്യായീകരണങ്ങള്‍ ഉണ്ടെന്നും പവാര്‍ പറഞ്ഞു.

മാധ്യമങ്ങള്‍ അനാവശ്യ പ്രചാരമാണ് കങ്കണയ്ക്കു നല്‍കുന്നതെന്നും ഇത്തരം കാര്യങ്ങള്‍ അവഗണിക്കുകയാണ് വേണ്ടതെന്നും പവാര്‍ പറഞ്ഞു.

kangana ranaut sharad pawa
Advertisment