ശാരദ ചിട്ടി തട്ടിപ്പ്: ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തിനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Friday, January 11, 2019

കൊല്‍ക്കത്ത: ശാരദ ചിട്ടി തട്ടിപ്പ് കേസില്‍ മുന്‍ ധനകാര്യ മന്ത്രി പി ചിദംബരത്തിന്റെ ഭാര്യ നളിനി ചിദംബരത്തിനെതിരെ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. കൊല്‍ക്കത്തയിലെ ബറസത്ത് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ശാരദ ഗ്രൂപ്പ് ഉടമ സുദിപ്ത സെന്നുമായി നളിനി ചിദംബരം ഗൂഢാലോചന നടത്തിയെന്ന് സിബിഐ ആരോപിച്ചു. 2010-12 കാലയളവില്‍ 1.4 കോടി രൂപ കൈക്കൂലിയായി കൈപ്പറ്റിയെന്നും കുറ്റപത്രത്തില്‍ പറയുന്നു. 2014 ല്‍ ശാരദ ചിട്ടി തട്ടിപ്പ് കേസ് സുപ്രീം കോടതി സിബിഐക്ക് കൈമാറിയതിന് ശേഷം സമര്‍പ്പിക്കപ്പെടുന്ന ആറാമത്തെ കുറ്റപത്രമാണിത്.

×