Advertisment

ഷാർജ ദൈദിൽ മാർക്കറ്റ് നവീകരണവും റോഡ് നിർമാണവും ഉൾപ്പെടെ കോടികളുടെ പദ്ധതികൾ പ്രഖ്യാപിച്ച് ഷാർജ ഭരണാധികാരി

author-image
ഗള്‍ഫ് ഡസ്ക്
New Update

ഷാർജ:  ദൈദിൽ മാർക്കറ്റ് നവീകരണവും റോഡ് നിർമാണവും ഉൾപ്പെടെ കോടികളുടെ പദ്ധതികൾ പ്രഖ്യാപിച്ച് ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി. പ്രധാന പാതകളായ ഖോർഫക്കാൻ, അൽ ദൈദ്, ദിബ്ബ അൽ ഹിസ്ൻ റോഡുകൾ നവീകരിക്കുകയും സുരക്ഷാ സംവിധാനങ്ങളൊരുക്കുകയും ചെയ്യും.

Advertisment

publive-image

ഗ്രാമീണത്തനിമ നിലനിർത്തിയുള്ള പദ്ധതികൾ അടുത്ത വർഷം അവസാനത്തോടെ പൂർത്തിയാകും. ഇതോടനുബന്ധിച്ച് വിവിധ ഓഫിസുകൾ, മറ്റു ഭരണനിർവഹണ സ്ഥാപനങ്ങൾ, പരിശീലനകേന്ദ്രങ്ങൾ എന്നിവ ഉണ്ടാകും.

വിദഗ്ധ തൊഴിലാളികൾക്ക് കൂടുതൽ അവസരങ്ങളൊരുങ്ങും. ചെറുകിട കച്ചവടക്കാരടക്കം ഒട്ടേറെ മലയാളികളുള്ള മേഖലയിൽ ഇതിനകം പല പദ്ധതികളും പൂർത്തിയായി.

അൽ ജമ, അൽ ബർദി സ്ക്വയറുകൾക്ക് മധ്യേയുള്ള ദൈദ് മാർക്കറ്റിൽ 10 കോടി ദിർഹത്തിന്റെ നവീകരണ പദ്ധതികളാണു നടപ്പാക്കുക. വടക്കൻ എമിറേറ്റുകളിലെ ഗ്രാമീണ മേഖലകളിൽ നിന്നുള്ള കാർഷികോൽപന്നങ്ങൾ എത്തുന്ന മാർക്കറ്റ് കൂടിയാണിത്. സാധ്യതകൾ കണക്കിലെടുത്ത് മേഖലയിൽ കൂടുതൽ താമസകേന്ദ്രങ്ങൾ നിർമിക്കും.

uae news gulf news sharjah news
Advertisment