Advertisment

38 കാരിയായ പ്രവാസി വനിത ഷാര്‍ജയില്‍ പാലത്തിൽ നിന്നും തിരക്കേറിയ അതിവേഗ പാതയിലേക്ക് ചാടി ജീവനൊടുക്കി

author-image
ഗള്‍ഫ് ഡസ്ക്
New Update

publive-image

ഷാർജ ∙ 38 കാരിയായ പ്രവാസി വനിത ഷാര്‍ജയില്‍ തിരക്കേറിയ റോഡിലെ പാലത്തിൽ നിന്നും അതിവേഗ പാതയിലേക്ക് ചാടി ജീവനൊടുക്കി. തിരക്കേറിയ അതിവേഗ പാതയായ ദൈദ് - ഷാർജ റോഡിലെ പാലത്തിൽ നിന്നാണ് വാഹനങ്ങൾ ചീറിപ്പായുന്നതിനിടെ സ്ത്രീ റോഡിലേയ്ക്ക് ചാടിയത്. ശനിയാഴ്ച രാത്രി 7.43 നാണു സംഭവം. സ്ത്രീ ഏഷ്യൻ രാജ്യക്കാരിയാണ്.

റോഡില്‍ വീണു കിടക്കുന്ന ശരീരം കണ്ട് അതിലെ വന്ന ഡ്രൈവര്‍മാരാണ് പൊലീസില്‍ വിവരം അറിയിച്ചത്. ഉയരം കൂടിയ പാലത്തിൽ നിന്നു ചാടിയപ്പോഴുണ്ടായ പരുക്കുകളാണ് മരണ കാരണം. ഏതു നാട്ടുകാരിയാണ് മരിച്ചതെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. എംഎ എന്നാണു പൊലീസ് നൽകിയ പ്രാഥമിക വിവരം. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി ആശുപത്രിയിലേയ്ക്ക് നീക്കി. ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം തുടങ്ങി .

uae news
Advertisment