Advertisment

'ശത്രു ശരിക്കും ശത്രുവാകുന്നു' : മുതിര്‍ന്ന ബിജെപി നേതാവ്‌ ശത്രുഘ്‌നന്‍ സിന്‍ഹ കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ന്യൂഡല്‍ഹി: മുതിര്‍ന്ന ബിജെപി നേതാവും ബീഹാറില്‍ നിന്ന് നിലവില്‍ ലോക്‌സഭാംഗവുമായ ശത്രൂഗ്നന്‍ സിന്‍ഹ കോണ്‍ഗ്രസ് ടിക്കറ്റില്‍ മല്‍സരിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. പ്രധാനമന്ത്രി മോദിക്കെതിരെയും പാര്‍ട്ടി കേന്ദ്ര നേതൃതത്തിനെതിരെയും പരസ്യമായി വിമര്‍ശനങ്ങളുന്നയിച്ചതിന്റെ പേരില്‍ ബിജെപി അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കില്ലെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

Advertisment

publive-image

ജനുവരിയില്‍ മമതാ ബനര്‍ജി ബംഗാളില്‍ വിളിച്ചു ചേര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികളുടെ സമ്മേളനത്തില്‍ പങ്കെടുത്ത് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. റാഫേല്‍ ഇടപാടിലെ വിവരങ്ങള്‍ മറച്ചുവെച്ചാല്‍ കാവല്‍ക്കാരന്‍ കള്ളനാണെന്ന് ജനങ്ങള്‍ വിളിച്ചു പറയുമെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.

എന്നാല്‍ ശത്രുഘ്‌നന്‍ സിന്‍ഹക്കെതിരെ അച്ചടക്ക നടപടി കൈക്കൊള്ളാന്‍ ബിജെപി കേന്ദ്ര നേതൃത്തം തയ്യാറായിരുന്നില്ല. മുന്‍ കേന്ദ്ര മന്ത്രിമരായ അരുണ്‍ഷൂരി, യശ്വന്ത് സിന്‍ഹ തുടങ്ങിയവരുടെ നിരയിലേക്ക് മറ്റൊരാള്‍ കൂടിയെത്തുന്നത് പാര്‍ട്ടിക്കുള്ളില്‍ നിന്നുള്ള മോദി വിരുദ്ധ ക്യാംപിനെ ശക്തിപ്പെടുത്തിയേക്കാം എന്ന് കരുതിയാണ് സിന്‍ഹക്കെതിരെ നടപടികള്‍ ഉണ്ടാവാതിരുന്നതന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.

ബിഹാറിലെ പഠ്‌നാ സാഹിബ് മണ്ഡലത്തില്‍ ശത്രുഘ്‌നന്‍ സിന്‍ഹക്ക് പകരം കേന്ദ്ര മന്ത്രി രവിശങ്കര്‍ പ്രസാദിനെ പരിഗണിക്കാനാണ് ബിജെപിയുട നീക്കം.

Advertisment