Advertisment

പെൺ ബാല്യങ്ങൾ - ഇന്ന് (കവിത)

author-image
സത്യം ഡെസ്ക്
New Update

publive-image

Advertisment

-ഷീല എൽ.എസ്, കൊല്ലം

പിച്ചനടക്കാൻ തുടങ്ങുവതിൻ മുൻപ്

പിച്ചിയെറിയല്ലേനിങ്ങളെന്നെ!

പെണ്ണെന്നു കേട്ടാൽ കത്തുന്ന കാമം നിറയുന്നു

നിങ്ങൾ തൻറയുന്നു നയനങ്ങളിൽ

മുളയിലേ വെട്ടിയെറിയുന്നു നിങ്ങളീ

വർഗ്ഗാങ്കുരങ്ങളെ മണ്ണിൽനിന്നും

പ്രായവും രൂപവും നോക്കാതെതന്നെ

വേട്ടയാടുന്നു പെണ്ണിനെ നിർദ്ദയം!!

പാടിയുമാടിയും തീരേണ്ട ബാല്യം

ഭീതിനിറയും മിഴികളുമായ്

ഒളിയിടംതേടി അലഞ്ഞിടുന്നു.

ക്രൂരമാം പീഡനമേറ്റവരെത്രയോ!!

വേദനതിന്നു ജീവിക്കുന്നവരെത്രയോ!!

കുഞ്ഞായി അച്ഛൻെറ മാറിലുറങ്ങേണ്ടോളിന്നാ

താതൻെറ കുഞ്ഞിനെ

ഉദരത്തിലേന്തുന്നു.

എന്തുനീ ലോകമേ!!

നിൻ കനൽക്കണ്ണിൽ

ഇറ്റുവാൽസല്യത്തിൻ

തെളിനീരുമില്ലയോ??

നുളളിയെറിയാതിരിക്കൂ കുരുന്നിലേ

നാളെതൻ ഭാസുര ഭാവാങ്കുരങ്ങളെ.!!

cultural
Advertisment