Advertisment

പാലക്കാട് ഗവ. വിക്റ്റോറിയ കോളജിൽ പറവകൾക്കായി സ്നേഹ തണ്ണീർകുടം ഒരുക്കി

New Update

publive-image

Advertisment

പാലക്കാട്: 'സ്നേഹ തണ്ണീർ കുടം' പദ്ധതിയുടെ ഭാഗമായി, പാലക്കാട് ഗവ. വിക്റ്റോറിയ കോളജിലെ ഭൂമിത്ര സേനയും ആയി സഹകരിച്ച് കാമ്പസിൽ പറവകൾക്കായി തണ്ണീർ കുടം സ്ഥാപിച്ചു. കഴിഞ്ഞ ഒരു പതിറ്റാണ്ടായി കേരളത്തിലെ വിവിധ ജില്ലകളിലായി പ്രകൃതി സംരക്ഷണ - ജീവകാരുണ്യ രംഗത്ത് പ്രവർത്തിക്കുന്ന പ്രകൃതി സംരക്ഷണ സംഘത്തിന്റെ പ്രവർത്തനങ്ങളുടെ ഭാഗമാണിത്.

സാമൂഹ്യ പ്രവർത്തകൻ എൻ.ജി. ജോണ്‍സണ്‍ ഉദ്ഘാടനം ചെയ്തു. സഹജീവികളുടെ അതിജീവനത്തിനായി അനുകൂല സാഹചര്യം ഒരുക്കുമ്പോഴാണ് മനുഷ്യ മനസ് കരുണാർദ്രമാകുന്നത്. കത്തിജ്വലിക്കുന്ന ഈ വേനലിൽ പറവകൾക്കായി ദാഹജലം ഒരുക്കുമ്പോൾ പുതിയ തലമുറയുടെ വക്താക്കളായ കോളജ് വിദ്യാർത്ഥികളിൽ കനിവിനുറവകൾ തളിരിടുമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

ഗവൺമെന്റ് വിക്റ്റോറിയ കോളേജ് പ്രിൻസിപ്പൽ ഡോ.പി. ഹരിദാസൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രകൃതി സംരക്ഷണ സംഘം സ്റ്റേറ്റ് കോർഡിനേറ്റർ ഷാജി തോമസ്.എൻ പദ്ധതി വിശദീകരികരണം നടത്തി. സാമൂഹ്യ പ്രവർത്തകയും കവയത്രിയും ആയ ലില്ലി വാഴയിൽ സ്വന്തം കവിത "പറവയുടെ തേങ്ങൽ" ചൊല്ലി. ചടങ്ങിൽ ഡോ. പി.എ. ജയരാമൻ, ഭൂമിത്ര സേന കോർഡിനേറ്റർ അലൻ അലക്സ് ഫിലിപ്പ്, പ്രകൃതി സംരക്ഷണ സംഘം സംസ്ഥാന കൺവീനർ മുനീർ കാശമുക്ക് തുടങ്ങിയവർ സംസാരിച്ചു. പ്രകൃതി സംരക്ഷണ സംഘത്തിന്റെ പത്താം വാർഷിക പതിപ്പ് 'ജീവനം @ 2021' ഉദ്ഘാടകൻ എൻ.ജി. ജോണ്‍സണ്‍ മുനീർ കാശമുക്കിനു നൽകി പ്രാകാശിപ്പിച്ചു.

 

palakkad news
Advertisment