Advertisment

ദുബായ് ഭരണാധികാരി ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ വിവാഹിതയായി

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

ദുബായ്: യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ മകള്‍ ശൈഖ മറിയം ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം വിവാഹിതയായി. അബുദാബി രാജകുടുംബാംഗം ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ ഹംദാന്‍ അല്‍ നഹ്‍യാനാണ് വരന്‍.

Advertisment

publive-image

ശൈഖ മറിയത്തിന്റെ സഹോദരങ്ങളും മറ്റ് രാജകുടുംബാംഗങ്ങളും സാമൂഹിക മാധ്യമങ്ങളിലൂടെ നവദമ്പതികള്‍ക്ക് ആശംസകളറിയിച്ചു.

വ്യാഴാഴ്ചയാണ് ഇസ്ലാമിക ആചാര പ്രകാരമുള്ള വിവാഹ കര്‍മ്മങ്ങളും വിവാഹ കരാറില്‍ ഒപ്പു വെയ്ക്കലും നടന്നത്. ശൈഖ മറിയത്തിന്റെ സഹോദരി ശൈഖ ലതീഫ ഉള്‍പ്പെടെയുള്ളവര്‍ സോഷ്യല്‍ മീഡിയയില്‍ ആശംസകള്‍ അറിയിച്ചു.

Advertisment