Advertisment

ഷിഫാ മലയാളി സമാജം ചികിത്സ സഹായം കൈമാറി.

author-image
admin
New Update

റിയാദ് : ഷിഫാ മലയാളി സമാജം അംഗമായ ആലപ്പുഴ സ്വദേശി സുനിൽ കുമാറിന് തലയ്ക്കു ഗുരുതരമായ അസുഖം ബാധിച്ച അവസ്ഥയിൽ ആയിരുന്ന അദ്ദേഹത്തിന് 40,000/- രൂപ ചികിത്സ സഹായമായി കൈമാറി. സംഘടനയുടെ പഴയ കാല അംഗമായ ഇദ്ദേഹം കഴിഞ്ഞ രണ്ടു വർഷമായി ചികിത്സയിൽ ആയിരുന്നു.

Advertisment

publive-image

കഴിഞ്ഞ വർഷം രോഗം മൂർച്ഛിച്ചു നാട്ടിൽ ചികിത്സക്ക് പോവുകയും അന്നും സമാജം ചികിത്സാ സഹായമായി 50,000 രൂപ കൈമാറിയിരുന്നു. അസുഖം ഭേദമായി എന്ന ധാരണയിൽ 6 മാസം ലീവിന് പോയ ഇരുമ്പ് വർക്ഷോപ്പിൽ ജോലി ചെയ്യുന്ന ഇദ്ദേഹം കുടുംബത്തിലെ ബുദ്ധിമുട്ടുകൾ കാരണം മടങ്ങി വന്ന് ജോലി തുടരുക ആയിരുന്നു.

വീണ്ടും അസുഖം മൂർച്ഛിച്ചു ഓർമ നശിക്കുകയും നടക്കാനുള്ള ശേഷി ഇല്ലാതാവുകയും ചെയ്തു.അദ്ദേഹത്തിന്റെ അവസ്ഥ മനസ്സിലാക്കിയ സംഘടന അദ്ദേഹത്തിന്റെ സ്പോൺസമാറുമായി ബന്ധപ്പെട്ട് നാട്ടിലേക്കു പോകുവാൻ ഉള്ള രേഖകൾ ശരിയാക്കി തുടർ ചികിത്സക്കായി നാട്ടിൽ കയറ്റി വിടുക ആയിരുന്നു.

ഷിഫാ മലയാളി സമാജത്തിനു വേണ്ടി ശ്രീകുമാർ പൈസ കൈമാറി,പ്രസിഡന്റ്‌ ഇല്ല്യാസ് സാബു, സെക്രട്ടറി മധു വർക്കല, ട്രഷറർ വർഗീസ് ആളുകാരൻ, വൈസ് പ്രെസിഡന്റുമാരായ അശോകൻ ചാത്തന്നൂർ,ഫിറോസ് പോത്തൻകോട്, ജോയിന്റ് സെക്രട്ടറി ബിജു മടത്തറ,മോഹനൻ കരുവാറ്റ,അജയൻ, മനോജ്‌, കുഞ്ഞഹമ്മദ്‌,സുരേഷ് എന്നിവർ സന്നിഹിതരായിരുന്നു.

Advertisment