പരിക്കേറ്റെങ്കിലും ധവാന്‍ നാട്ടിലേക്ക് മടങ്ങില്ല; ഇന്ത്യന്‍ ടീമിനൊപ്പമുണ്ടാകുമെന്ന് ബിസിസിഐ

സ്പോര്‍ട്സ് ഡസ്ക്
Tuesday, June 11, 2019

നോട്ടിങ്ഹാം: ഓസ്ട്രേലിയക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ ശിഖര്‍ ധവാന്‍ നാട്ടിലേക്ക് മടങ്ങുന്നില്ലെന്ന് ബി.സി.സി.ഐ. ധവാന്‍ വൈദ്യ സംഘത്തിന്റെ നിരീക്ഷണത്തിലായിരിക്കുമെന്നും ഇന്ത്യന്‍ ടീമിനൊപ്പം യാത്ര ചെയ്യുമെന്നും ബി.സി.സി.ഐ വ്യക്തമാക്കി.

അതേസമയം ധവാന് പകരം മറ്റൊരാളെ ടീമിലെടുക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ ഔദ്യോഗിക വിശദീകണം വന്നിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ- ഓസ്‌ട്രേലിയ പോരാട്ടത്തിനിടെയാണ് ശിഖര്‍ ധവാന് പരിക്കേറ്റത്. ഇടത് കൈവിരലിനാണ് പരിക്കേറ്റത്. പരിക്കിനെ തുടര്‍ന്ന് ധവാന്‍ പിന്നീട് ഫീല്‍ഡ് ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. ധവാന് പകരക്കാരനായി ഫീല്‍ഡ് ചെയ്തത് രവീന്ദ്ര ജഡേജയായിരുന്നു.

മത്സരത്തില്‍ നഥാന്‍ കോള്‍ട്ടര്‍ നൈലിന്റെ പന്ത് നേരിടുന്നതിനിടെയായിരുന്നു ധവാന്റെ ഇടത് തള്ളവിരലില്‍ പന്ത് കൊണ്ടത്.കൈവിരലില്‍ പൊട്ടലുണ്ടെന്ന് സ്‌കാനിങ്ങില്‍ തെളിഞ്ഞതോടെ ഡോക്ടര്‍മാര്‍ ഇന്ത്യന്‍ താരത്തിന് മൂന്നാഴ്ച്ച വിശ്രമം അനുവദിക്കുകയായിരുന്നു.

×