Advertisment

'കഞ്ചാവ് കേസല്ല , കൊക്കെയ്ന്‍ കേസ് ' ; പുള്ളി കഞ്ചാവ് കേസ് അല്ലേ എന്ന് കമന്റ് ചെയ്ത ആള്‍ക്ക് മറുപടിയുമായി നടന്‍ ഷൈന്‍ ടോം ചാക്കോ

author-image
ഫിലിം ഡസ്ക്
New Update

തിരുവനന്തപുരം: തന്നെ അഭിനന്ദിച്ചുകൊണ്ടുള്ള ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ ‘ പുള്ളി കഞ്ചാവ് കേസ് അല്ലേ എന്ന് കമന്റ് ചെയ്ത ആള്‍ക്ക് മറുപടിയുമായി നടന്‍ ഷൈന്‍ ടോം ചാക്കോ. കമന്റ് ചെയ്തയാളുടെ പേര് മെന്‍ഷന്‍ ചെയ്തുകൊണ്ട്, കഞ്ചാവ് കേസല്ല കൊക്കെയ്ന്‍ കേസ് എന്ന് തിരുത്തുകയായിരുന്നു ഷൈന്‍.

Advertisment

publive-image

ഷൈന്‍ ടോം ചാക്കോ നിങ്ങള്‍ ഒരു സംഭവമാണ് എന്ന് പറഞ്ഞുകൊണ്ട് വിഷ്ണു പി.എസ് എന്ന ആരാധകനായിരുന്നു ഫേസ്ബുക്കില്‍ കുറിപ്പെഴുതിയത്.

ഷൈന്‍ ടോമിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസില്‍ വരുന്ന മുഖം അന്നയും റസൂലിലേയും അബു ആണെന്നും പിന്നെ അങ്ങനെയൊരു റോളില്‍ കണ്ടത് കമ്മട്ടിപ്പാടത്തിലെ ജോണി ആണെന്നും ആന്‍ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ സുകു എന്ന കഥാപാത്രത്തിലൂടെ ഷൈന്‍ വീണ്ടും ആരാധകരെ ഞെട്ടിച്ചെന്നും ഗുണ്ടാ റോളില്‍ തകര്‍ത്തു മുന്നേറുന്നതിനിടെ കൊന്തയും പൂണൂലിലേയും മാര്‍ട്ടിന്‍ ആയിട്ട് വന്ന് ഗുണ്ടാ റോള്‍ മാത്രമല്ല ചെയ്യാന്‍ കഴിയുന്നത് എന്ന് കാണിച്ചുവെന്നും പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റ്.

ഇതിന് താഴെ പോസ്റ്റിനെ അനുകൂലിച്ച് നിരവധി കമന്റുകള്‍ വന്നു. ഇത്രയും കഴിവുള്ള നടനായിട്ടും മറ്റുള്ളവര്‍ ഇദ്ദേഹത്തെ കഞ്ചാവ് കേസിന്റെ പേരില്‍ അധിക്ഷേപിക്കുന്നത് കാണുമ്പോള്‍ ദേഷ്യം തോന്നാറുണ്ടെന്ന രീതിയിലുള്ള പ്രതികരണങ്ങളായിരുന്നു വന്നത്.

Advertisment