Advertisment

'അല്‍ കുവൈറ്റ്' കപ്പലിലെ ജീവനക്കാര്‍ക്ക് കൊവിഡ്; മിഡില്‍ ഈസ്റ്റിലേക്കുള്ള കന്നുകാലി കയറ്റുമതിയില്‍ ഏര്‍പ്പെടുത്തിയ നിരോധനത്തില്‍ ഇളവ് വരുത്തില്ലെന്ന് ഓസ്‌ട്രേലിയ

New Update

publive-image

Advertisment

കുവൈറ്റ് സിറ്റി: ഓസ്‌ട്രേലിയ ഏര്‍പ്പെടുത്തിയ കന്നുകാലി കയറ്റുമതി നിരോധനത്തിന് ഇളവുകള്‍ ഏര്‍പ്പെടുത്തി മിഡില്‍ ഈസ്റ്റിലേക്ക് 56000 ആടുകളെ കയറ്റുമതി ചെയ്യാനുള്ള തീരുമാനം ഫെഡറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് അഗ്രിക്കള്‍ച്ചര്‍ തള്ളിയതായി ഓസ്‌ട്രേലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഇതിനായി എത്തിയ കപ്പലിലെ ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് തീരുമാനം. 'അല്‍ കുവൈറ്റിലെ' ജീവനക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മേയ് 22ന് ഓസ്‌ട്രേലിയയിലെ ഫ്രീമാന്‍ഡില്‍ എത്തിയ കപ്പലിലെ ജീവനക്കാരെ പരിശോധിച്ചപ്പോഴാണ് 48 ജീവനക്കാരില്‍ 21 പേരും കൊവിഡ് ബാധിതരാണെന്ന് കണ്ടെത്തിയത്.

തുടര്‍ന്ന് കന്നുകാലി കയറ്റുമതിയില്‍ ഇളവുകള്‍ നല്‍കേണ്ടതില്ലെന്ന് തീരുമാനമെടുക്കുകയായിരുന്നു. നിലവില്‍ പെര്‍ത്തിലെ ഒരു കേന്ദ്രത്തില്‍ കയറ്റുമതി ചെയ്യാനിരുന്ന ആടുകളെ പാര്‍പ്പിച്ചിരിക്കുകയാണ്. കയറ്റുമതി നിരോധനം ഉടനെയൊന്നും അവസാനിക്കിടയില്ലാത്തതിനാല്‍ ആടുകളെ പ്രാദേശികമായി അറുക്കാനാണ് പദ്ധതിയെന്ന് ഓസ്‌ട്രേലിയന്‍ ഭക്ഷ്യമന്ത്രി അലന്ന മക്ടിയാന്‍ പറഞ്ഞു.

കയറ്റുമതി നിരോധനം മിഡില്‍ ഈസ്റ്റിലെ ഭക്ഷ്യസുരക്ഷയ്ക്ക് പ്രതിസന്ധി സൃഷ്ടിച്ചേക്കുമെന്ന് ആശങ്കയുണ്ട്. നേരത്തെ നിരോധനത്തില്‍ ഇളവ് വരുത്തി കന്നുകാലികളെ കയറ്റുമതി ചെയ്യണമെന്ന് കുവൈറ്റ് ഓസ്‌ട്രേലിയയോട് ആവശ്യപ്പെട്ടിരുന്നു.

Advertisment