Advertisment

റെയില്‍വേ സ്റ്റേഷനില്‍ സ്ത്രീകളെ കടന്നുപിടിച്ച് ചുംബിച്ച യുവാവിനെ ശിവസേന നേതാവ് പിടികൂടി മര്‍ദിച്ചു

New Update

മുംബൈ: നഗരത്തിലെ റെയില്‍വേ സ്റ്റേഷനില്‍ സ്ത്രീകളെ കടന്നുപിടിച്ച് ചുംബിച്ച യുവാവിനെ ശിവസേന നേതാവ് പിടികൂടി മര്‍ദിച്ചു. മുംബൈയിലെ മാട്ടൂംഗ റെയില്‍വേ സ്റ്റേഷനിലെ പാലത്തിന് മുകളില്‍വെച്ച് യുവാവ് സ്ഥിരമായി സ്ത്രീകളെ കടന്നുപിടിക്കുന്നതായി നേരത്തെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.

Advertisment

publive-image

ഇതിന് പിന്നാലെയാണ് ശിവസേനാ നേതാവ് യുവാവിനെ പിടികൂടി മര്‍ദ്ദിച്ചത്. ഇതിന്‍റെ ദൃശ്യങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുകയാണ്.

മുംബൈയിലെ ശിവസേന നേതാവായ നിതിന്‍ നന്ദഗോങ്കറാണ് സ്ത്രീകളെ കടന്നുപിടിച്ച റെജ്യൂര്‍ ഹബീബുര്‍ ഖാനെ പിടികൂടിയത്. ഇവനെ ഒരു പാഠം പഠിപ്പിക്കുമെന്ന് പറഞ്ഞാണ് ശിവസേന നേതാവ് നിതിന്‍ യുവാവിനെ മര്‍ദിക്കുന്നത്. 'ഇനി ആരെങ്കിലും എന്റെ അമ്മമാരെയും സഹോദരിമാരെയും ഉപദ്രവിച്ചാല്‍ അവരുടെ മതവും ജാതിയും നോക്കാതെ മര്‍ദിക്കും. ഇത്തരത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ മഹാരാഷ്ട്രയില്‍ വര്‍ധിച്ചുവരികയാണ്. ഇനിയും ഇത്തരം സംഭവങ്ങളുണ്ടായാല്‍ അത് ചെയ്യുന്നവരുടെ കൈ ഞാന്‍ വെട്ടും' നിതിന്‍ വീഡിയോയില്‍ പറഞ്ഞു.

 

&feature=emb_logo

Advertisment