Advertisment

ബിജെപിക്കെതിരെ ശിവസേന...എല്‍.കെ. അഡ്വാനിയുടെ നിര്‍ബന്ധിത വിരമിക്കലാണു നടന്നതെന്നു ശിവസേന

author-image
ന്യൂസ് ബ്യൂറോ, മുംബൈ
Updated On
New Update

മുംബൈ: മുതിര്‍ന്ന ബിജെപി നേതാവ് എല്‍.കെ. അഡ്വാനിയുടെ നിര്‍ബന്ധിത വിരമിക്കലാണു നടന്നതെന്നു ശിവസേന. ഗാന്ധിനഗറില്‍ ബിജെപി സ്ഥാനാര്‍ഥി പട്ടികയില്‍ സിറ്റിങ് എംപിയായ അഡ്വാനിക്കു പകരം ബിജെപി അധ്യക്ഷന്‍ അമിത് ഷാ ഇടംപിടിച്ചതു സംബന്ധിച്ചു മുഖപത്രം സാമ്‌നയുടെ മുഖപ്രസംഗത്തിലാണു പ്രതികരണം.

Advertisment

publive-image

മുതിര്‍ന്ന നേതാക്കളെ ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒഴിവാക്കാനുള്ള അന്തരീക്ഷം ബിജെപിയില്‍ നേരത്തേ സൃഷ്ടിച്ചിരുന്നു. മോദിയും അമിത്ഷായും വാജ്‌പേയിയുടെയും അഡ്വാനിയുടെയും സ്ഥാനം പിടിച്ചെടുത്തു.

എന്നാല്‍ തിരഞ്ഞെടുപ്പില്‍ ഇല്ലെങ്കിലും അഡ്വാനി ബിജെപിയുടെ 'ഉയര്‍ന്ന' നേതാവായി തുടരും. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് ബിജെപിയെ വിമര്‍ശിക്കുന്നതില്‍ കഴമ്ബില്ലെന്നും മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിനും കോണ്‍ഗ്രസ് മുന്‍ അധ്യക്ഷന്‍ സീതാറാം കേസരിക്കും സമാന അനുഭവമാണ് ഉണ്ടായതെന്നും ശിവസേന മുഖപ്രസംഗം പറയുന്നു.

Advertisment