Advertisment

വൈദ്യുതിയില്ല; ബീഹാറിലെ ആശുപത്രിയില്‍ ടോര്‍ച്ചിന്റേയും മൊബൈലിന്റേയും വെളിച്ചത്തില്‍ യുവതിയുടെ ഓപ്പറേഷന്‍

New Update

പാറ്റ്‌ന: ടോര്‍ച്ച് ലൈറ്റിന്റെ വെളിച്ചത്തില്‍ ബീഹാറിലെ ആശുപത്രിയില്‍ ഡോക്ടര്‍ യുവതിയുടെ ഓപ്പറേഷന്‍ നടത്തുന്ന വീഡിയോ വൈറലാകുന്നു. ബീഹാറിലെ സഹരാസയിലുള്ള സര്‍ദാര്‍ ആശുപത്രിയിലാണ് സംഭവം.

Advertisment

ഓപ്പറേഷന്‍ ടേബിളില്‍ യുവതി കിടക്കുന്നതും യുവതിയുടെ വലതുകൈയില്‍ ഡോക്ടര്‍ ഓപ്പറേഷന്‍ നടത്തുന്നതുമാണ് വീഡിയോ. ടോര്‍ച്ചിന്റേയും മൊബൈല്‍ ഫോണിന്റേയും വെളിച്ചത്തിലാണ് ഓപ്പറേഷന്‍ നടത്തുന്നത്.

publive-image

യുവതിയുടെ അവസ്ഥ ഗുരുതരമായതിനാല്‍ വൈദ്യുതിയില്ലാത്തത് പരിഗണിക്കാതെ തന്നെ ഡോക്ടര്‍ ഓപ്പറേഷന് നിര്‍ദേശിക്കുകയായിരുന്നുവെന്നാണ് ലോക്കല്‍ ന്യൂസ് റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. ആശുപത്രിയില്‍ ജനറേറ്റര്‍ സംവിധാനം ഇല്ലാത്തതുകൊണ്ട് മൊബൈലിന്റേയും ടോര്‍ച്ചിന്റേയും വെട്ടത്തില്‍ ഓപ്പറേഷന്‍ നടത്തുകയായിരുന്നു.

2016 ഏപ്രിലില്‍ യു.പിയിലെ ഒരു ആശുപത്രിയില്‍ വൈദ്യുതി നിലച്ച അവസ്ഥയില്‍ ചെറിയ കുട്ടിയുടെ ഓപ്പറേഷന്‍ ടോര്‍ച്ചിന്റെ വെട്ടത്തില്‍ നടത്തുന്നതിന്റെ വീഡിയോ വാര്‍ത്തയായിരുന്നു. യു.പിയിലെ മൗ ജില്ലയിലായിരുന്നു സംഭവം.

ആശുപത്രിയില്‍ 24 മണിക്കൂറും വൈദ്യുതി വിതരണം ഉണ്ടായിരിക്കണമെന്ന ആവശ്യം നിരന്തരമായി തങ്ങള്‍ ഉന്നയിക്കുന്നുണ്ടെങ്കിലും അധികാരികള്‍ അതിന് വേണ്ട നടപടികള്‍ സ്വീകരിക്കാറില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

Advertisment