Advertisment

പൂഞ്ഞാറില്‍ ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിക്കുന്നത് നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യംവച്ചുള്ള പിസി ജോര്‍ജിന്‍റെ രാഷ്ട്രീയ നീക്കം ! ഷോണ്‍ മികച്ച പ്രകടനം കാഴ്ചവച്ചില്ലെങ്കില്‍ ജോര്‍ജ് തട്ടകം മാറും !

New Update

publive-image

Advertisment

പൂഞ്ഞാര്‍: ജില്ലാ പഞ്ചായത്ത് പൂഞ്ഞാര്‍ ഡിവിഷനില്‍ മകന്‍ അഡ്വ. ഷോണ്‍ ജോര്‍ജിനെ മത്സരിപ്പിക്കാനുള്ള നീക്കം നിയമസഭാ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള പിസി ജോര്‍ജിന്‍റെ തന്ത്രപരമായ രാഷ്ട്രീയ നീക്കമെന്ന് വിലയിരുത്തല്‍.

ഒരുകാലത്ത് മക്കള്‍ രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാടെടുത്ത പിസി ജോര്‍ജ് സ്വന്തം മകനെ തെര‍ഞ്ഞെടുപ്പ് രാഷ്ട്രീയത്തിലിറക്കുന്നത് സംസ്ഥാനത്തെ മൂന്നു മുന്നണികളിലും പ്രവേശനം ലഭിക്കാത്ത സാഹചര്യത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങളുടെ പരീക്ഷണമാണെന്നാണ് റിപ്പാര്‍ട്ട്.

ജനപക്ഷം സ്ഥാനാര്‍ഥിയായാണ് ഷോണ്‍ ജോര്‍ജിന്‍റെ രംഗപ്രവേശം. തല്‍ക്കാലം 3 മുന്നണികളുടെയും പിന്തുണ പ്രതീക്ഷിക്കുന്നില്ല. ഇപ്പോള്‍ സ്വതന്ത്ര രാഷ്ട്രീയ നിലപാടാണ് ജനപക്ഷം സ്വീകരിക്കുക.

ഷോണിന്‍റെ വിജയത്തേക്കാള്‍ മത്സരത്തില്‍ സൃഷ്ടിക്കാന്‍ കഴിയുന്ന അടിയൊഴുക്കുകളിലൂടെ തങ്ങളുടെ ശക്തി മുന്നണി നേതൃത്വങ്ങളെ ബോധ്യപ്പെടുത്തുകയാണ് ജോര്‍ജിന്‍റെ ലക്ഷ്യം.

പൂഞ്ഞാറില്‍ ഷോണിന് മികച്ച മത്സരം കാഴ്ചവയ്ക്കാനായാല്‍ ജോര്‍ജ് പൂഞ്ഞാറില്‍ തന്നെ വീണ്ടും സ്വതന്ത്രനായി ജനവിധി തേടിയേക്കും.

അതേസമയം ഷോണിന്‍റെ പ്രകടനം പ്രതീക്ഷിച്ചത്ര മികച്ചതായില്ലെങ്കില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ജോര്‍ജ് തട്ടകം പാലായിലേയ്ക്ക് മാറ്റാനാണ് സാധ്യത.

എന്തായാലും വരുന്ന തെരഞ്ഞെടുപ്പിലെ പിസി ജോര്‍ജിന്‍റെ നിലപാട് സ്വീകരിക്കപ്പെടുക പൂഞ്ഞാറിലെ ജില്ലാ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചായിരിക്കും.

pc george
Advertisment