Advertisment

'വൈദ്യ ശാസ്ത്രം ഗൗളിശാസ്ത്രം' ; ഹൃസ്വചിത്രം ചിത്രം ശ്രദ്ധേയമാകുന്നു

author-image
ഫിലിം ഡസ്ക്
New Update

വൈദ്യ ശാസ്ത്രം ഗൗളിശാസ്ത്രം ഹൃസ്വചിത്രം ചിത്രം ശ്രദ്ധേയമാകുന്നു. അപകടങ്ങളിൽ പെടുന്നവരെ ആരൊക്കെയോ ചേർന്ന് ആശുപത്രിയിലെത്തിക്കുകയും ബന്ധുക്കൾ എത്തുമ്പോഴേക്കും വലിയ സാമ്പത്തിക ചെലവുകൾ വരുന്ന ടെസ്റ്റുകളും മേജർ ഓപ്പറേഷൻ വരെ തീരുമാനിച്ചിട്ടുണ്ടാകാം.

Advertisment

publive-image

ഉടനടി പണമടയ്ക്കാൻ നിർബന്ധിതരാകുന്ന രോഗിയുടെ ഉറ്റവരുടെ നിസ്സഹായതയും അറിവില്ലായ്മയും മുതലെടുക്കുന്ന ചില സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികളുടെ കള്ളത്തരം വെളിച്ചത്തു കൊണ്ടുവരുന്നതാണ് ഈ ഹൃസ്വചിത്രത്തിന്റെ പ്രമേയം.

വൈദ്യശാസ്ത്രം ഗൗളിശാസ്ത്രം എന്ന് പേരിട്ട് സൂപ്പർ സ്റ്റാർ ക്രിയേഷന്റെ ബാനറിൽ ഗിരീഷ് കൂഴുർ ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സംസാരമദ്ധ്യേ ഗൗളി ചിലച്ചാൽ അത് സത്യമാണ് എന്ന് പഴമക്കാർ പറയുമ്പോൾ ഇപ്പോഴത്തെ ധനമോഹികളായ ചില ഡോക്ടർമാരുടെ നിരീക്ഷണങ്ങൾ കേവലം ഗൗളിശാസ്ത്രം ആയി മാറുമ്പോൾ അതു ആധുനിക വൈദ്യ ശാസ്ത്രത്തിന് മൊത്തം അപമാനമായി മാറുമെന്ന് മുന്നറിയിപ്പ് നൽകുന്നത്തിൽ ഇതിന്റെ അണിയറ പ്രവർത്തകർ വിജയിച്ചിട്ടുണ്ട്.

തികച്ചും നാട്ടിൻപുറത്തെ കൂട്ടായ്‌മയിൽ ymca പുളിയനം-വട്ടപ്പറമ്പ് യൂണിറ്റിലെ അംഗങ്ങളും അവരുടെ സുഹൃത്തുക്കളും ചേർന്ന് ആദ്യമായിട്ടാണ് ഇത്തരത്തിലൊരു സംരംഭം ഒരുക്കുന്നത്. പലർക്കും നേരിട്ടും പറഞ്ഞുകേട്ടും ഉള്ള അനുഭവങ്ങളാണ് ഈ ആശയത്തിന് പ്രചോദനമായത്.

11 മിനിട്ട് ദൈർഘ്യമുള്ള ഈ ഹ്രസ്വ ചിത്രത്തിൽ സുമൻ ഭാരതി തിരക്കഥ, ധനുഷ് നാരായണൻ എഡിറ്റിംഗ്, ഡബ്ബിങ്& ബിജിഎം ജിജോ മാള, പ്രൊഡക്ഷൻ ഡേവിസ് അങ്കമാലി, മേക്കപ്പ് വിജേഷ് പുളിയനം എന്നിവരാണ് സാങ്കേതിക പ്രവർത്തകർ.

അഭിനേതാക്കൾ: വിനോജ് കാച്ചപ്പിള്ളി, ഡേവിസ് അങ്കമാലി, സജി സെബാസ്റ്റ്യൻ, ജോബി നെല്ലിശ്ശേരി, സജീവ് ത്രീസ്റ്റാർ, നൈജോ അബ്രാഹം, അഭി ഡാലിയ, ജെയിംസ് വട്ടപ്പറമ്പ്, അനീഷ് വർഗീസ്, ഷാജു പി. പി, ജോർജ് മള്ളുശ്ശേരി, പോളി. എം.വി, മാർട്ടിൻ.സി.ഒ, ഷിബു കിംഗ്‌ ഓഫ് കിംഗ്‌, ആഷിഖ്, ജൂലി സജീവ്

short film
Advertisment