Advertisment

ചികിത്സയ്ക്കായി കേരളത്തില്‍ നിന്നുള്ള രോഗികളെ കര്‍ണാടകയിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് സിദ്ധരാമയ്യ

New Update
ചികിത്സയ്ക്കായി കേരളത്തില്‍ നിന്നുള്ള രോഗികളെ കര്‍ണാടകയിലേക്ക് പോകാന്‍ അനുവദിക്കണമെന്ന് സിദ്ധരാമയ്യ.
Advertisment
publive-image
മതിയായ മുൻകരുതൽ നടപടികളോടെ കേരളത്തില്‍ നിന്നുള്ള രോഗികളെ വൈദ്യസഹായത്തിനായി കര്‍ണാടകയിലേക്ക് പോകാന്‍ അനുവദിക്കണമെന്ന്‌ മുതിർന്ന കോൺഗ്രസ്‌ നേതാവും മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ സിദ്ധരാമയ്യ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
publive-image
“കാസർഗോഡ് നിന്നും മാംഗലാപുരത്തേക്ക് അടിയന്തിര സ്വഭാവം ഉള്ളതും അത്യാവശ്യമുള്ളതുമായ യാത്രകൾ മാനുഷിക പരിഗണന നൽകി അനുവദിക്കണം. മതിയായ മുൻകരുതൽ നടപടികളോടെ കേരളത്തില്‍ നിന്നുള്ള രോഗികളെ വൈദ്യസഹായത്തിനായി കര്‍ണാടകയിലേക്ക് പോകാന്‍ അനുവദിക്കണം. കൊറോണയ്ക്കെതിരായ തങ്ങളുടെ പോരാട്ടം ജാതിക്കും മതത്തിനും അതിർത്തിക്കും അതീതമാണ്”:അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
corona case corona beat case report
Advertisment