Advertisment

സമാന്ത അക്കിനേനിയുടെ സുഹൃത്തും മോഡലും ഡിസൈനറുമായ ശിൽപ്പ റെഡ്ഡിയ്ക്ക് കോവിഡ്

author-image
ഫിലിം ഡസ്ക്
New Update

നടി സമാന്തയുടെ സുഹൃത്തും മോഡലും ഡിസൈനറുമായ ശിൽപ്പ റെഡ്ഡിയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതോടെ താരത്തിന്റെ ആരാധകരും ആശങ്കയിലാണ്. ശിൽപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന വാർത്ത വരുന്നതിന് അഞ്ച് ദിവസം മുമ്പ് സമാന്ത അവരുടെ വീട്ടിൽ എത്തിയിരുന്നു. ഇതാണ് ആരാധകരുടെ ആശങ്കയ്ക്ക് കാരണം.

Advertisment

publive-image

ശിൽപ്പ തന്നെയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ചെന്ന വാർത്ത ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഒരു കുടുംബസുഹൃത്ത് വീട്ടിലെത്തി തന്നെ സന്ദർശിച്ചിരുന്നുവെന്നും അങ്ങനെയായിരിക്കാം രോഗം പകർന്നതെന്നുമാണ് ശിൽപ്പ വീഡിയോയിൽ പറയുന്നത്.

കുടുംബസുഹൃത്തിന് കോവിഡ് സ്ഥിരീകരിച്ചതോടെ ശിൽപ്പയുടെ കുടുംബമൊന്നാകെ കോവിഡ് ടെസ്റ്റ് നടത്തുകയായിരുന്നു.

covid 19 samantha samantha akkineni
Advertisment