Advertisment

ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ടു: രാജി പ്രഖ്യാപനം മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ

New Update

ഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ചു. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിക്ക് കൈമാറി. പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തിയതിന് പിറകെയാണ് രാജിവാര്‍ത്ത സ്ഥിരീകരിക്കപ്പെട്ടത്. ബിജെപിക്കൊപ്പം നില്‍ക്കുമെന്നാണ് സിന്ധ്യ മോദിയ്ക്കും, അമിത് ഷായ്ക്കും മുന്നില്‍ വച്ചത്. എന്നാല്‍ ബിജെപിയില്‍ ചേരണമെന്ന ആവശ്യം മോദി മുന്നോട്ട് വച്ചുവെന്നാണ് സൂചന.

Advertisment

publive-image

കഴിഞ്ഞ കുറെ നാളുകളായി താന്‍ കോണ്‍ഗ്രസില്‍ നില്‍ക്കുകയാണ്. രാജ്യത്തെ സേവിക്കാന്‍ നിലവില്‍ ഈ പാര്‍ട്ടിയില്‍ നിന്ന് കൊണ്ട് കഴിയുന്നില്ല. അതിനാല്‍ പുതിയ ദൗത്യത്തിലേക്ക് കടക്കുകയാണെന്ന് രാജിക്കത്തില്‍ സിന്ധ്യ വ്യക്തമാക്കുന്നു.

ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കൊപ്പമാണ് സിന്ധ്യ മോദിയുടെ ഓഫിസില്‍ എത്തിയത്. മറ്റ് കോണ്‍ഗ്രസ നേതാക്കളാരും അദ്ദേഹത്തൊടൊപ്പമുണ്ടായിരുന്നില്ല. ഇതോടെ മധ്യപ്രദേശില്‍ കമല്‍നാഥ് സര്‍ക്കാര്‍ വീഴുമെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍. 14 കോണ്‍ഗ്രസ് എംഎല്‍എമാരും സിന്ധ്യക്കൊപ്പം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് രാജി വെച്ചതായാണ് സൂചന.

17 എംഎല്‍എമാരുടെ പിന്തുണയാണ് സിന്ധ്യയ്ക്കുള്ളത്. ഇവര്‍ ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചാല്‍ കമല്‍നാഥ് സര്‍ക്കാര്‍ വീഴുന്ന സാഹചര്യമുണ്ട്.

മധ്യപ്രദേശില്‍ മാര്‍ച്ച് 16ന് ബിജെപി നിയമസഭയില്‍ അവിശ്വാസപ്രമേയം അവതരിപ്പിക്കുമെന്നാണ് സൂചന. സിന്ധ്യയ്ക്ക് ബിജെപി രാജ്യസഭാ സീറ്റ് നല്‍കും. അതിന് മുന്‍പെ മന്ത്രിയാക്കാനാണ് ബിജെപിയുടെ നീക്കമെന്നാണ് റിപ്പോര്‍ട്ടുകള്‍. ബിജെപി ചാര്‍ട്ട് ചെയ്ത വിമാനത്തിലാണ് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബാംഗ്ലൂരിലെത്തിയതെന്നും സൂചനകളുണ്ട്.

bjp congress madhyapradesh congress sindhya
Advertisment