Advertisment

"ന്യൂട്ടന്‍റെ മൂന്നാം ചലനനിയമം ഓര്‍ത്തോളൂ...എല്ലാ പ്രവര്‍ത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവര്‍ത്തനം ഉണ്ടാകും. നിങ്ങളും നിങ്ങളുടെ ആളുകളും എന്നോട് ചെയ്തതൊക്കെ ഇപ്പോഴും സഹിക്കാനാവുന്നതാണ്. നിങ്ങളുടെ ആളുകളോട് അതേ നാണയത്തില്‍ തിരിച്ചടിക്കാനുള്ള കഴിവും പ്രാപ്തിയും എനിക്കുണ്ട് ; പാര്‍ട്ടിയെ വെല്ലുവിളിച്ച്  ശത്രഘ്നന്‍ സിന്‍ഹ

author-image
ന്യൂസ് ബ്യൂറോ, ഡല്‍ഹി
Updated On
New Update

ഡല്‍ഹി : ബിജെപിയെ വെല്ലുവിളിച്ച് ബിജെപി എംപിയും നടനുമായ ശത്രഘ്നന്‍സിന്‍ഹ . പാര്‍ട്ടി തന്നോട് ചെയ്തതിനൊക്കെ പകരം വീട്ടുമെന്ന് സിന്‍ഹ പറഞ്ഞു.

Advertisment

publive-image

സിന്‍ഹയ്ക്ക് പകരം കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദിനെ ബീഹാറിലെ പാട്ന സാഹിബ് മണ്ഡലത്തില്‍ മത്സരിപ്പിക്കാനുള്ള ബിജെപി തീരുമാനം പുറത്തുവന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് പാര്‍ട്ടിയെ വെല്ലുവിളിച്ച് അദ്ദേഹം രംഗത്തെത്തിയിരിക്കുന്നത്.

"ന്യൂട്ടന്‍റെ മൂന്നാം ചലനനിയമം ഓര്‍ത്തോളൂ...എല്ലാ പ്രവര്‍ത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതിപ്രവര്‍ത്തനം ഉണ്ടാകും. നിങ്ങളും നിങ്ങളുടെ ആളുകളും എന്നോട് ചെയ്തതൊക്കെ ഇപ്പോഴും സഹിക്കാനാവുന്നതാണ്.

നിങ്ങളുടെ ആളുകളോട് അതേ നാണയത്തില്‍ തിരിച്ചടിക്കാനുള്ള കഴിവും പ്രാപ്തിയും എനിക്കുണ്ട്. " ട്വീറ്റുകളിലൂടെ ശത്രഘ്നന്‍ സിന്‍ഹ പറഞ്ഞു.

Advertisment