Advertisment

കോണ്‍ഗ്രസ് ബന്ധത്തില്‍ പ്രതിഷേധിച്ച് ശിവസേന നേതാവ് പാര്‍ട്ടി വിട്ടു ......ഇരു മനസുമായി ശിവസേനയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ല

New Update

ന്യൂഡല്‍ഹി: കോണ്‍ഗ്രസ്​-എന്‍.സി.പി സഖ്യവുമായി കൈകോര്‍ക്കാനുള്ള ശി​വസേന തീരുമാനത്തില്‍ പ്രതിഷേധിച്ച്‌​ പ്രവര്‍ത്തകന്‍ പാര്‍ട്ടിവിട്ടു. യുവസേന നേതാവായ രമേഷ്​ സോളങ്കിയാണ്​ രാജിക്കത്ത്​ സമര്‍പ്പിച്ചത്​. ചൊവ്വാഴ്​ച രാത്രിയാണ്​ അദ്ദേഹം രാജിക്കത്ത് നല്‍കിയത്​​.

Advertisment

publive-image

യുവസേനയിലെ പദവികള്‍ രാജിവെക്കുകയാണെന്നും മഹാരാഷ്​ട്രയിലെ ജനങ്ങളെ സേവിക്കാന്‍ അവസരം നല്‍കിയ ഉദ്ധവ്​ താക്കറെയോട്​ നന്ദിയറിയിക്കുയാണെന്നും അദ്ദേഹം പറഞ്ഞു.

തന്‍റെ ബോധ്യവും ആദര്‍ശങ്ങളും കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന്​ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. ഇരു മനസുമായി ശിവസേനയില്‍ പ്രവര്‍ത്തിക്കാന്‍ താല്‍പര്യമില്ലെന്നും രമേഷ്​ സോളങ്കി വ്യക്​തമാക്കി.

SIVASENA
Advertisment