Advertisment

മസ്‌ക്കറ്റില്‍ കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ ആറ് പ്രവാസികളെ മരിച്ച നിലയില്‍ കണ്ടെത്തി ; അപകടം കഴിഞ്ഞ ദിവസം പെയ്ത ശക്തമായ മഴയ്ക്കിടെയെന്ന് സംശയം, മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല

author-image
ഗള്‍ഫ് ഡസ്ക്
Updated On
New Update

മസ്‌കറ്റ് : കോണ്‍ക്രീറ്റ് പൈപ്പിനുള്ളില്‍ ആറ് പ്രവാസികളായ തൊഴിലാളികളെ മരിച്ച നിലയില്‍ കണ്ടെത്തി. സീബ് വിലായത്തിലെ എയര്‍പോര്‍ട്ട് ഹൈറ്റ്സിലാണ് തൊഴിലാളികള്‍ അപകടത്തില്‍പെട്ടതെന്ന് റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. മരിച്ചവര്‍ ഏഷ്യക്കാരാണെന്നു മാത്രമാണ് പൊലീസ് അറിയിച്ചത്. ഇവര്‍ ഏത് രാജ്യക്കാരാണെന്നോ ഇവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളോ പൊലീസ് പുറത്തുവിട്ടിട്ടില്ല.

Advertisment

publive-image

പൈപ്പിനുള്ളില്‍ കുടുങ്ങിയ നിലയില്‍ തൊഴിലാളികളുടെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഡിഫന്‍സ് ആന്റ് ആംബുലന്‍സ് അധികൃതര്‍ അറിയിച്ചു. തൊഴിലിടങ്ങളില്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കമ്പനികള്‍ തയാറാകണമെന്ന് സിവില്‍ ഡിഫന്‍സ് ആവശ്യപ്പെട്ടു.

295 മീറ്റര്‍ നീളമുള്ള പൈപ്പില്‍ നിന്ന് വലിയ പമ്പ് സൈറ്റുകള്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് കളഞ്ഞശേഷമായിരുന്നു മൃതദേഹങ്ങള്‍ പുറത്തെടുക്കാനായത്. ആറു തൊഴിലാളികളെ കാണാതായെന്ന് ഞായറാഴ്ചയാണ് അധികൃതര്‍ക്ക് വിവരം ലഭിച്ചത്.

ഒമാനില്‍ കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തിരുന്നു. ഇതിനിടെയാണ് അപകടം ഉണ്ടായത് എന്നാണ് കരുതുന്നത്.12 മണിക്കൂറിലധികം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.

Advertisment