Advertisment

ചർമ്മത്തിലെ കരുവാളിപ്പ് അകറ്റാൻ തൈര് കൊണ്ട് ഫേസ്പായ്ക്ക്

New Update

ആരോഗ്യത്തിന് മാത്രമല്ല, സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും തൈര് ഏറെ നല്ലതാണ്. ഇതിലെ ലാക്ടിക് ആസിഡ്, പ്രോട്ടീന്‍, വൈറ്റമിന്‍ സി എന്നിവയെല്ലാം തന്നെ ചര്‍മത്തിന് ഗുണം നല്‍കുന്നവയാണ്. സമ്പുഷ്ടമായി അടങ്ങിയിരിക്കുന്ന കൊഴുപ്പ് ചർമ്മത്തിലെ ഈർപ്പം നിലനിർത്തുവാൻ സഹായിക്കും, ഇത് വളരെനേരം ചർമ്മത്തിൽ ജലാംശം നിലനിർത്തുന്നു.

Advertisment

publive-image

ചർമ്മത്തിലെ കരുവാളിപ്പ്, മങ്ങൽ, നിറവ്യത്യാസം എന്നിവ പരിഹരിക്കാനും ഇത് സഹായിക്കുന്നു.ഏതു തരം ചര്‍മത്തിനും ഉപയോഗിയ്ക്കാവുന്ന ഒരു സൗന്ദര്യ വര്‍ദ്ധക വസ്തുവാണ് തൈര്. ഫേസ്പായ്ക്കിനായി പുളിയുള്ള തൈരാണ് നല്ലത്. ഇതാണ് ബ്ലീച്ചിംഗ് ഇഫക്ട് നല്‍കുന്നത്. ഇതില്‍ അരിപ്പൊടി ചേര്‍ത്തിളക്കാം. ഇത് മുഖം കഴുകി തുടച്ച് ചെറിയ ഈര്‍പ്പത്തോടെ മുഖത്ത് പുരട്ടാം.

വല്ലാതെ ഉണങ്ങാന്‍ കാത്തിരിയ്ക്കാതെ തന്നെ ഒരു വിധം ഉണങ്ങുമ്പോള്‍ കഴുകാം. ഇതിനു ശേഷം മുഖത്ത് ഏതെങ്കിലും മോയിസ്ചറൈസറോ കറ്റാര്‍ വാഴ ജെല്ലോ പുരട്ടാം. ഇത് രാത്രിയില്‍ ചെയ്യുന്നതാണ് കൂടുതല്‍ നല്ലത്. പ്രത്യേകിച്ചും കിടക്കാന്‍ നേരത്ത്. ഇത് ആഴ്ചയില്‍ മൂന്നു ദിവസമെങ്കിലും ചെയ്യുന്നത് ഏറെ നല്ലതാണ്.

Advertisment