Advertisment

ഊട്ടുപാറ സെന്റ് ജോർജ് ഹൈ സ്കൂളിലെ നിര്‍ധനരായ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിനായി സ്മാർട്ട് ഫോൺ ചലഞ്ച് ക്യാമ്പയിൻ ആരംഭിച്ചു

New Update

publive-image

Advertisment

കോന്നി: ഊട്ടുപാറ സെന്റ് ജോർജ് ഹൈ സ്കൂളിലെ നിര്‍ധനരായ വിദ്യാര്‍ഥികളെ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് സഹായിക്കാന്‍ സ്മാർട്ട് ഫോൺ ചലഞ്ച് ക്യാമ്പയിൻ ആരംഭിച്ചു.

മാനേജ്മെൻറും പി.ടി.എ യും പൂർവ്വ വിദ്യാർത്ഥികളും ചേർന്നാണ് ടിവിയോ സ്മാര്‍ട്ട് ഫോണോ കംപ്യൂട്ടറോ ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്ക് പഠനസൗകര്യമൊരുക്കുന്നത്.

സ്പോൺസർമാരെ കണ്ടെത്തിയാണ് കുട്ടികൾക്ക് സൗജന്യമായി മൊബൈൽ ഫോൺ നൽകുന്നത്. താല്പര്യമുള്ള അഭ്യുദയകാംക്ഷികൾക്കും ഈ ചലഞ്ചിൽ പങ്കെടുക്കാവുന്നതാണ്.

ആദ്യ ഘട്ടത്തിൽ പത്ത് മൊബൈൽ ഫോൺ ആണ് നൽകുന്നത്. ഫോണുകളുടെ വിതരണം കോന്നി എം.എൽ.എ അഡ്വ.ജെനിഷ് കുമാർ നിർവഹിച്ചു. സ്കൂൾ മാനേജർ റവ.ഫാദർ സജു തോമസ് അധ്യക്ഷത വഹിച്ചു.

അധ്യാപകരുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് അർഹരായ കുട്ടികളെ കണ്ടെത്തി സഹായിക്കുന്നത്. ചടങ്ങിൽ അരുവാപ്പുലം പഞ്ചായത്ത് പ്രസിഡൻ്റ് രേശ്മ മറിയം മുഖ്യ സന്ദേശം നല്കി.

-ഡോ. ജോണ്‍സണ്‍ വി ഇടിക്കുള

pathanamthitta news
Advertisment