Advertisment

SMCA നടത്തുന്ന ‘യേ വത്തൻ’ ഓൺലൈൻ റിയാലിറ്റി ഷോ

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

സീറോ മലബാർ കൾച്ചറൽ അസോസിയേഷൻ കുവൈറ്റ് രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി അംഗങ്ങൾക്കായി ദേശഭക്തി ഗാന മത്സരം സംഘടിപ്പിക്കുന്നു. "യേ വത്തൻ" എന്ന് നാമകരണം ചെയ്തിരിക്കുന്ന പരിപാടി ഒരു ഓൺലൈൻ റിയാലിറ്റി ഷോ ആയാണ് നടക്കുക. കുടുംബയൂണിറ്, സോൺ, ഏരിയ എന്നെ തലങ്ങളിലെ ആദ്യ റൗണ്ടുകൾക്കു ശേഷം കേന്ദ്ര തലത്തിൽ നടക്കുന്ന രണ്ടു ഘട്ടങ്ങളിലായാണ് റാലിറ്റി ഷോ പൂർത്തിയാവുക.

Advertisment

publive-image

ഹിന്ദി അഥവാ മലയാളത്തിൽ ഉള്ള ദേശ ഭക്തി ഗാനങ്ങൾ കരൊക്കെയുടെ സഹായത്തോടെ ആലപിക്കുക എന്നുള്ളതാണ് മത്സരം. ഗ്രാൻഡ് ഫൈനൽ ഇന്ത്യയുടെ എഴുപതിനാലാമതു സ്വാതന്ത്ര്യ ദിനമായ ഓഗസ്റ് 15 ശനിയാഴ്ച വൈകുന്നേരം 7 മണി മുതൽ നടക്കും. ഫേസ്ബുക് ലൈവിലൂടെ ലോകം മുഴുവനുമുള്ള ആസ്വാദകർക്ക് പരിപാടി ആസ്വദിക്കുവാനും, വാട്ട്സ് ആപ്പ് ഉപയോഗിച്ച് വോട്ട് രേഖപ്പെടുത്തുവാനും ഫൈനലിൽ അവസരം ഉണ്ടായിരിക്കും. ഇങ്ങനെ ലഭിക്കുന്ന വോട്ടുകളുടെ മൂല്യത്തിനൊപ്പം പ്രഗത്ഭരായ വിധി കർത്താക്കളുടെ വിധി നിർണയവും ചേർത്താണ് വിജയികളെ കണ്ടെത്തുക.

ജൂബിലി സ്റ്റേജ് ആൻഡ് ക്വയർ കമ്മിറ്റി കൺവീനർ ബെന്നി പെരികിലത്ത്, കേന്ദ്ര ആർട്സ് ആൻഡ് സ്പോർട്സ് കൺവീനർ ബൈജു ജോസഫ്, ഏരിയ ആർട്സ് സ്പോർട്സ് കൺവീനർമാരായ ജോഫി പൗലോസ്, അനീഷ് തെങ്ങുംപള്ളി, സന്തോഷ് കുര്യൻ, ലൈസ ജോർജ് എന്നിവർ മത്സരങ്ങളുടെ നടത്തിപ്പിന് നേതൃത്വം നൽകും. ഓൺലൈൻ പരിപാടികളുടെ സാങ്കേതിക ചുമതല ജോന മഞ്ഞളി, റിജോയ് കേളംപറമ്പിൽ എന്നിവർക്കാണ്. വിജയികളാകുന്നവർക്കുള്ള സമ്മാന വിതരണം ജൂബിലി സമാപന സമ്മേളനത്തിൽ നടക്കും.

SMCA ജൂബിലി ആഘോഷങ്ങളുടെ കലണ്ടർ അനുസരിച്ചു ഓഗസ്റ്റ് മാസം മാതൃ രാജ്യമായ ഭാരതത്തിനു വന്ദനമേകുവാനായി സമർപ്പിക്കപ്പെട്ടിരിക്കുകയാണ്. SMCA പ്രസിഡന്റ് ശ്രീ തോമസ് കുരുവിള, ജനറൽ സെക്രട്ടറി ബിജു പി ആന്റോ, ട്രഷറർ വിൽ‌സൺ വടക്കേടത്ത്, ജൂബിലി ജനറൽ കൺവീനർ ബിജോയ് പാലക്കുന്നേൽ എന്നിവർ നേതൃത്വം നൽകുന്ന 251 അംഗ ജൂബിലി ആഘോഷ സമിതിയുടെ നിശ്ചയിയ്ച്ചിരുന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അതിനു അനുയോജ്യമായ രീതിയിലേക്ക് പുനക്രമീകരിക്കുകയുണ്ടായി. അതുപ്രകാരമാണ് ദേശഭക്തി ഗാനമത്സരവും നടത്തപ്പെടുന്നത്. ജൂബിലി പബ്ലിസിറ്റി കമ്മിറ്റി കൺവീനർ അനിൽ തയ്യിൽ, SMCA മീഡിയ കോർഡിനേറ്റർ ഷിൻടോ ജോർജ് എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചതാണ് ഈ വിവരങ്ങൾ.

Advertisment