Advertisment

സൗദി ദേശിയദിനം "കരുതലിന്‍റെ കരങ്ങള്‍" സ്മിത അനിലിന്‍റെ കുറിപ്പ്.

author-image
admin
Updated On
New Update

സൗദിയില്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന നേഴ്സ് സ്മിതാ അനില്‍ സൗദി അറേബ്യയുടെ ദേശിയ ദിനത്തില്‍ ചില വാക്കുകള്‍ കുറിക്കുകയാണ്. അബ്‌ദുൽ അസീസ്‌ രാജാവ്‌ അറേബ്യൻ ഉപദ്വീപിലെ വിവിധ പ്രദേശങ്ങളെ കൂട്ടിച്ചേർത്ത്‌ 1932 സെപ്‌റ്റംബർ 23ന്‌ ആണ് ആധുനിക സൌദി അറേബ്യ രൂപീകരിച്ചത് എന്ന് ചരിത്രം പറയുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ സൌദ് പരിവാരത്തിലെ അബ്ദുൽ അസീസ് എന്നുപേരായ ഒരു ഇളമുറക്കാരൻ അറേബ്യൻ മണലാരണ്യത്തിലെ നജ്ദും ഹിജാസും പിടിച്ചെടുക്കുകയും അവിടെ ഒരു രാജ്യം സ്ഥാപിക്കുകയും ചെയ്തതോടെ ആധുനിക സൌദി അറേബ്യയുടെ ചരിത്രം തുടങ്ങുന്നു.

Advertisment

publive-image

ഈജിപ്തിലെ ഓട്ടോമൻ സാമ്രാജ്യത്തിനും അവിടത്തെ തന്നെ ബദവീ ഗോത്രനേതാക്കൾക്കും എതിരെ പൊരുതി നേടിയ വിജയങ്ങളാണ് അബ്ദുൽ അസീസ് അൽ സഊദിനെ ഈ രാജ്യത്തിന്റെ ഭരണാധികാരിയും രാജാവുമാക്കിയത്. അൽ റഷീദ് കുടുംബത്തിൽനിന്ന് 1902ൽ റിയാദ് മേഖല പിടിച്ചെടുത്തുകൊണ്ടായിരുന്നു ഇതിനുള്ള തുടക്കം.

അൽഅഷ, അൽഖ്വതീഫ്, നജദ്, ഹിജാസ് പ്രവിശ്യകൾ കൂടി പിടിച്ചെടുത്ത് 1913നും 23നും ഇടക്ക് പുതിയ സാമ്രാജ്യം പടുത്തുയർത്തി. 1926ൽ നജദിലെ രാജാവായി അദ്ദേഹം പ്രഖ്യാപിക്കപ്പെട്ടു. പിന്നാലെ ഹിജാസിലെ ഭരണാധികാരം കൂടി സഊദിന്റെ കൈകളിലെത്തി. 1927 മെയ് 20നു ജിദ്ദയിൽ ബ്രിട്ടീഷുകാരുമായുണ്ടാക്കിയ സമാധാന ഉടമ്പടിക്ക് ശേഷം പൂർണ സ്വാതന്ത്ര്യം ലഭിച്ചതോടെ 1932ൽ ഇന്നത്തെ സൗദി അറേബ്യ പിറന്നു. 1953 ൽ മരണം വരെ അദ്ദേഹം രാജാവായി തുടർന്നു. സൗദി അറേബ്യയുടെ രാഷ്ട്ര പിതാവ് കൂടി ആണ് അബ്ദുൽ അസീസ് രാജാവ്. ഇത്രയും പറഞ്ഞത് സൗദിയുടെ വായിച്ചറിഞ്ഞ ചരിത്രം

2020 ല്‍ 90-)മത് ദേശിയ ദിനം ആഘോഷിക്കുമ്പോള്‍ സല്‍മാന്‍ രാജാവിന്‍റെയും കിരീടവാകാശി മുഹമദ് ബിന്‍ സല്‍മാന്റെയും\ നേതൃത്വത്തില്‍ വലിയ മുന്നേറ്റമാണ് രാജ്യം കൈവരിച്ച് മുന്നോട്ടു പോയി കൊണ്ടിരിക്കുന്നത് സ്ത്രീകള്‍ക്ക് ഏറ്റവും കൂടുതല്‍ സ്വാതന്ത്ര്യവും കരുതലും നല്‍കിയ ഒരു ഭരണസംവിധാനമാണ് ഇന്നുള്ളത് ഒപ്പം എല്ലാ വിഭാഗം ആളുകള്‍ക്കും കരുതലും സുരക്ഷയും ഈ രാജ്യം ഒരുക്കി തരുന്നത് നന്ദിയോടെ സ്മരികട്ടെ.

കോവിഡ് എന്ന മഹാരോഗം സംഹാരതാണ്ഡവമാടുന്ന ഈ വേളയിലും സ്വദേശികളോടൊപ്പം വിദേശികളെയും ചേർത്ത് പിടിച്ച പോറ്റമ്മ തന്നെയാണ് ഞങ്ങൾക്ക് ഈ നാട്..സൗദി അറേബ്യ. നാൾ ഇന്നുവരെ കോവിഡ് ചികിത്സ എല്ലാ വിദേശികൾക്കും ഫ്രീ ആയിട്ട് തന്നെയാണ് ഇവിടുത്തെ ഹോസ്പിറ്റലുകളിൽ അനുവദിച്ചിട്ടുള്ളത്.

ഏറ്റവും കൂടുതൽ എന്നെ അതിശയിപ്പിച്ചത് ഈ കോവിഡ്  പാൻഡെമികിൽ സ്വദേശി ആരോഗ്യപ്രവർത്തകരുടെ സേവനം തന്നെ ആയിരുന്നു.ഏതു രാജ്യമാവട്ടെ ഏത് ജാതി ആവട്ടെ സ്വദേശികളെപ്പോലെ അവരിലും ഒരു പടി മുൻതൂക്കം വിദേശികൾക്കായി സേവനം നൽകുവാൻ എന്റെ ഹോസ്പിറ്റലിലെ സഹപ്രവർത്തകരായിട്ടുള്ള ആരോഗ്യപ്രവർത്തകരുടെ ശുഷ്‌കാന്തി എന്നെ അതിശയിപ്പിച്ചു.അങ്ങനെ ഞങ്ങൾ സ്വദേശികളും വിദേശികളും ഒത്തൊരുമിച്ചു പൊരുതിമുന്നേറിക്കൊണ്ടിരിക്കുകയാണ്.

ലോകത്തിന്റെ തന്നെഗതി മാറ്റി മറിച്ച ഈ അവസ്ഥയിൽ രാജ്യങ്ങൾ സ്തംഭനാവസ്ഥയിൽ നിന്ന് മെല്ലെ ഉയിർത്തെഴുന്നേറ്റ് വരുകയാണ്.നമ്മുടെ എത്രയോ സഹോദരങ്ങൾ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നു. ആപത്തിലും സ്വദേശികൾക്കൊപ്പം നമ്മൾ വിദേശികളെയും ചേർത്ത് പിടിച്ചു മുന്നോട്ട് നീങ്ങുന്ന ഈ രാജ്യത്തിന്റെ സമ്പൽസമൃദ്ധിക്കും പുരോഗതിക്കും ഇനിയും പാതകൾ നിറയെ പ്രതിസന്ധികളെ തരണം ചെയ്ത് അതിജീവിച്ചു മുന്നേറുവാൻ ഞങ്ങൾക്ക് കരുത്തും കരുതലും നല്കണേ നാഥാ എന്ന് പ്രാർത്ഥിച്ചുകൊണ്ട് ഈ രാജ്യത്തിന്റെ തൊണ്ണൂറാമത് ദേശീയ ദിനാഘോഷത്തിന് എല്ലാവിധ ആശംസകളും.നേരുകയാണ്.

Advertisment