Advertisment

മകനെ പിടിച്ചു നിര്‍ത്തി ബലംപ്രയോഗിച്ച് സെല്‍ഫി എടുക്കുന്നു: സ്മൃതി ഇറാനിയുടെ ഫോട്ടോ വൈറലാകുന്നു

New Update

ദില്ലി: സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വളരെ വിദഗ്ധമായും രസകരമായും കൈകാര്യം ചെയ്യുന്നതില്‍ മുന്‍പന്തിയിലാണ് സ്മൃതി ഇറാനി. അവര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ഒരു ഫോട്ടോയാണ് ഏറ്റവും പുതുതായി സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.

Advertisment

publive-image

മകന്‍ സോഹര്‍ ഇറാനിയുമൊത്തുള്ള സ്മൃതിയുടെ സെല്‍ഫിയാണ് വൈറലായിരിക്കുന്നത്. ഫോട്ടോയ്ക്ക് നല്‍കിയിരിക്കുന്ന ക്യാപ്ഷനും രസകരമാണ്.

മകനെ പിടിച്ചു നിര്‍ത്തി ബലംപ്രയോഗിച്ച് സെല്‍ഫി എടുക്കുന്നു എന്നാണ് സ്മൃതി നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. അമ്മയുടെ അതിക്രമം (മാ കി അത്യാചാര്‍) , ഓരോ വീട്ടിലെയും കഥ (കഹാനി ഘര്‍ ഘര്‍ കി) എന്നീ ഹാഷ് ടാഗുകളും സ്മൃതി നല്കിയിട്ടുണ്ട്. വന്‍ വിജയമായ ടെലിവിഷന്‍ പരിപാടിയാണ് 'കഹാനി ഘര്‍ ഘര്‍ കി'.

Advertisment