Advertisment

എസ്എന്‍ഡിപി സമുദായ അംഗംത്തിന്‍റെ വീട്ടിൽ വ്യക്തി വൈരാഗ്യവും രാഷ്ട്രീയ പകപോക്കലും തീർക്കാൻ റെയ്ഡ് നടത്തിയ വെള്ളയിൽ പോലീസിൻ്റെ നടപടിയിൽ എസ്എൻഡിപി യോഗം വെസ്റ്റ്ഹിൽ ശാഖ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു

New Update

publive-image

Advertisment

കോഴിക്കോട്: വെസ്റ്റ്ഹിൽ ശ്മശാനം തൊഴിലാളിയും സമുദായ അംഗവുമായ നാലാംകണ്ടം പറമ്പിൽ ബാബുവിൻ്റെ വീട്ടിൽ വ്യക്തി വൈരാഗ്യവും രാഷ്ട്രീയ പകപോക്കലും തീർക്കാൻ വേണ്ടി മദ്യവിൽപ്പന ഉണ്ടെന്ന പേരിൽ റെയ്ഡ് നടത്തിയ വെള്ളയിൽ പോലീസിൻ്റെ നടപടിയിൽ എസ്എൻഡിപി യോഗം വെസ്റ്റ്ഹിൽ ശാഖ കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.

രാഷ്ട്രീയക്കാരുടെ തിട്ടൂരം വാങ്ങി പോലീസ് നടത്തുന്ന ഇത്തരം മനുഷ്യാവകാശലംഘനങ്ങൾ തുടരുകയാണെങ്കിൽ ശക്തമായ സമരവുമായി എസ്എൻഡിപി യോഗം വെസ്റ്റ്ഹിൽ ശാഖ മുന്നിട്ടിറങ്ങുമെന്ന് യോഗം പ്രഖ്യാപിച്ചു.

മദ്യ വിൽപ്പന നടത്തുന്ന വ്യക്തികൾക്കെതിരെ മൃദുസമീപനം പുലർത്തുകയും ഇത്തരത്തിൽ യാതൊന്നും ചെയ്യാത്തവരുടെ വീട്ടിൽ രാഷ്ട്രീയ പകപോക്കലിൻ്റെ ഭാഗമായി റെയ്ഡ് നടത്തി അപമാനിക്കുകയും ചെയ്ത നടപടി ഒരിക്കലും നീതീകരിക്കാവുന്നതല്ലെന്നും യോഗം അഭിപ്രായപ്പെട്ടു.

യോഗത്തിൻ്റെ ഉദ്ഘാടനം എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവ പുരി നിർവഹിച്ചു. ശാഖാ പ്രസിഡണ്ട് ടി കെ വിനോദ് അധ്യക്ഷത വഹിച്ചു .

ശാഖ വൈസ് പ്രസിഡണ്ട് എ. അഭിലാഷ് സെക്രട്ടറി കെ പ്രവിജിത്ത്, വി.ശശിധരൻ, പി വി സുരേഷ് ബാബു എന്നിവർ സംസാരിച്ചു .

sndp yogam kozhikode
Advertisment