Advertisment

'സ്നേഹസംഗമം' കരിമ്പ ഗവ. ഹൈസ്‌കൂൾ 1979 ബാച്ചിലെ സഹപാഠികൾ വീണ്ടും ഒത്തുകൂടി…

New Update

publive-image

Advertisment

കരിമ്പ: നാലു പതിറ്റാണ്ട് മുമ്പുള്ള കാലം ദാരിദ്ര്യവും കഷ്ടപ്പാടുകളും നിറഞ്ഞതായിരുന്നു. പഠനത്തിനും തൊഴിലിനും പുതുവഴി വെട്ടി, അതിലൂടെ കരുത്തോടെ മുന്നേറി വിജയം വരിക്കുകയെന്നത് അത്ര എളുപ്പമല്ലാത്ത കാലത്ത് ഹൈസ്‌കൂൾ പഠനം നടത്തി സമൂഹത്തിന്റെ വിവിധ മേഖലയിൽ എത്തിപ്പെട്ട ആ പഴയ കൂട്ടുകാർ വീണ്ടും ഒത്തുകൂടി.

കല്ലടിക്കോട് റോട്ടറി ക്ലബ് ഹാളിലായിരുന്നു ഈ വർഷത്തെ ഒത്തുചേരൽ. ഓർമകൾ നിറഞ്ഞ സ്‌കൂൾ ദിനങ്ങൾ, പഠിച്ചും പരിഭവിച്ചും കഴിഞ്ഞ ക്ലാസ് മുറി, സ്നേഹം പങ്കിട്ട ഇടനാഴി, ചിതറി പോയ സൗഹൃദം, ബാല്യത്തിന്റെ കുസൃതി എല്ലാം വീണ്ടെടുത്തും ഓർത്തെടുത്തുമുള്ള സംഗമമായിരുന്നു.

സമൂഹത്തിന്റെ വിവിധതുറകളിൽ സേവനം ചെയ്യുന്നവരും വിശ്രമജീവിതം നയിക്കുന്നവരും ഒത്തുചേർന്നത് ക്ലാസ്മേറ്റ്‌സുകൾക്ക് നവ്യാനുഭവമായി. അന്യോന്യം ചർച്ച ചെയ്തും കുശലങ്ങൾ പറഞ്ഞും അവർ പഴയ കാലത്തേക്കെത്തിനോക്കി. പഞ്ചായത്ത് മെമ്പറും ബാച്ചിലെ അംഗവുമായ കെ.കെ.ചന്ദ്രനും ഇസ്മായിൽ തച്ചമ്പാറയും സ്നേഹ സംഗമത്തിന് നേതൃത്വം നൽകി. കൂടുതൽ യോജിച്ച പ്രവർത്തനങ്ങൾ നടത്താനുള്ള തീരുമാനവുമായാണ് ഒത്തുകൂടലിനുശേഷം കൂട്ടുകാർ പിരിഞ്ഞത്.

palakkad news
Advertisment