Advertisment

അമ്മയെ നഷ്ടമായ പിഞ്ചുകുഞ്ഞിനെ നെഞ്ചോടു ചേർത്തുവെച്ച് ക്ലാസ് എടുക്കുന്ന അധ്യാപകൻ! പ്രചരിച്ച ചിത്രത്തിന് പിന്നിലെ വാസ്തവമെന്ത്?

author-image
admin
New Update

പിഞ്ചുകുഞ്ഞിനെ നെഞ്ചോടു ചേർത്തുവെച്ച് ക്ലാസ് എടുക്കുന്ന അധ്യാപകൻറെ ചിത്രം അടുത്തിടെ സോഷ്യൽ മിഡിയയിൽ വൈറലായിരുന്നു. അമ്മയെ നഷ്ടമായ കുഞ്ഞിനെയും കൊണ്ട് ക്ലാസ് എടുക്കുന്ന കോളജ് പ്രൊഫസർ എന്ന രീതിയിലാണ് ചിത്രം പ്രചരിച്ചത്. പ്രമുഖരടക്കം ചിത്രം ട്വീറ്റ് ചെയ്തിരുന്നു.

Advertisment

publive-image

പ്രസവത്തോടെ ഭാര്യയെ നഷ്ടമായ പ്രൊഫസർ കുഞ്ഞിൻറെയും ജോലിയുടെയും ഉത്തരവാദിത്തം ഒരുമിച്ച് നിറവേറ്റുന്നുവെന്ന് പറഞ്ഞായിരുന്നു പ്രചാരണം.

എന്നാൽ തൻറെ വിദ്യാർഥിയുടെ കുഞ്ഞിനെ തോളിലേന്തി ക്ലാസ് എടുക്കുന്ന മെക്സിക്കൻ പ്രഫസറുടെ ചിത്രമാണ് ഇത്. വിദ്യാർഥിക്ക് നോട്ട് എഴുതാനുള്ള സൌകര്യത്തിനായി കുഞ്ഞിൻറെ പരിപാലന ചുമതല കൂടി അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു.

2016ൽ ഇദ്ദേഹത്തെ കുറിച്ച് സി.എൻ.എൻ സ്പാനിഷ് പ്രസിദ്ധീകരിച്ച വാർത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. മെക്സിക്കോയിലെ അകാപുൽകോയിലുള്ള ഇന്റർ അമേരിക്കൻ യൂനിവേഴ്സിറ്റി ഫോർ ഡെവലപ്മെൻറിലെ നിയമ വിഭാഗം പ്രഫസറാണ് അദ്ദേഹം. മോയ്സസ് റെയ്സ് സാൻഡോവൽ എന്നാണ് പേര്.

ഫേസ്ബുക്കിലൂടെ സാൻഡോവൽ തന്നെ ഇക്കാര്യം പങ്കുവെച്ചിരുന്നു. ആ സമയത്ത് നിരവധി പ്രാദേശിക മാധ്യമങ്ങളിലും സംഭവം വാർത്തയായിരുന്നു.

Advertisment