Advertisment

മോഹൻലാൽ ഇക്കുറി ഓസ്‌ക്കാർ നേടും; സോഹൻറോയ്

author-image
ന്യൂസ് ബ്യൂറോ, കുവൈറ്റ്
Updated On
New Update

കുവൈത്ത്  : നടനവിസ്മയം മോഹൻലാൽ ഇക്കുറി ഓസ്‌ക്കാർ നേടുമെന്ന് പ്രശസത സംവിധായകൻ സോഹൻ റോയ് അഭിപ്രായപ്പെട്ടു .കുവൈത്തിലെ ഹവാലി പാർക്കിൽമോഹൻലാൽ പങ്കെടുത്ത തിരനോട്ടം എന്ന പരിപാടിയിലാണ് സോഹൻറോയ് പറഞ്ഞത്.

Advertisment

അതേസമയം, ലാലേട്ടന് ഓസ്‌കാര്‍ പുരസ്‌കാരമെന്ന ആ സ്വപ്‌നം ഇക്കുറി പൂവണിയുമോ?, 22 വരെ കാത്തിരിക്കാം

ഓസ്‌കാര്‍ പുരസ്‌കാര പ്രഖ്യാപനത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മലയാളത്തിന്റെ ഇതിഹാസ താരം മോഹന്‍ലാലിനെ തേടി ആ ചരിത്ര നേട്ടം എത്തുമോ എന്ന് കാത്തിരിക്കുകയാണ് ആരാധകരും, സിനിമ ലോകവും.

publive-image

റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണിയുടെ നോമിനേഷിലൂടെ ഇക്കുറി മികച്ച സപ്പോര്‍ട്ടിഗ് ആക്ടറിനുള്ള ഓസ്‌കാര്‍ പുരസ്‌കാരം മോഹന്‍ലാലിനെ തേടിയെത്തുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

ഓസ്‌കാര്‍ നോമിനേഷനുള്ള ചുരുക്കപ്പട്ടികയില്‍ കായംകുളം കൊച്ചുണ്ണി ഇടം നേടിയത് ഏവരുടെയും പ്രതീക്ഷയേറ്റുന്നു. കായംകുളം കൊച്ചുണ്ണിയില്‍ ഗസ്റ്റ് റോളിലെത്തിയ മോഹന്‍ലാലിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഇന്ത്യന്‍ സിനിമകള്‍ക്കുള്‍പ്പടെ ഓസ്‌കാര്‍ സബ്മിഷന് സാങ്കേതികസഹായം നല്‍കിവരുന്ന ഇന്‍ഡിവുഡ് തന്നെയാണ് ഇക്കുറിയും ഇതിന് ചുക്കാന്‍ പിടിക്കുന്നത്. ഓരോ വര്‍ഷവും ഓരോ ലാല്‍ ചിത്രങ്ങള്‍ ഓസ്‌കാര്‍ സബ്മിഷനായി അയക്കാനാണ് ഇന്‍ഡിവുഡ് ലക്ഷ്യമിടുന്നത്. കഴിഞ്ഞ തവണ മോഹന്‍ലാല്‍ ചിത്രം പുലിമുരുഗനും ഓസ്‌കാര്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയിരുന്നു. ഈ മാസം 22നാണ് ഓസ്‌കാര്‍ നാമനിര്‍ദ്ദേശം ലഭിച്ച ചിത്രങ്ങളുടെ ഔദ്യോഗിക പട്ടിക പുറത്തുവരിക.

ഫെബ്രുവരി 24ന് ലോസ് ആഞ്ചലസിലെ ഡോള്‍ബി തിയേറ്ററിലാണ് ഓസ്‌കാര്‍ പുരസ്‌കാരച്ചടങ്ങ്.

ഹോളിവുഡ് സംവിധായകനും, ഏരീസ് ഗ്രൂപ്പ് മേധാവിയുമായ സോഹന്‍ റോയ് നേതൃത്വം നല്‍കുന്ന പ്രോജക്ട് ഇന്‍ഡിവുഡിന്റെ ഭാഗമായുള്ള ആള്‍ ലൈറ്റ്സ് ഫിലിം സര്‍വ്വീസസിലൂടെ ഇക്കുറി ഗജേന്ദ്ര അഹിരേ സംവിധാനം ചെയ്ത ഇംഗ്ലീഷ് ചിത്രം ഡിയര്‍ മോളി, പ്രസാദ് പ്രഭാകര്‍ സംവിധാനം ചെയ്ത സൗണ്ട് സ്റ്റോറി, റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി, ബിജു മജീദ് സംവിധാനം ചെയ്ത ഐക്കരക്കോണത്തെ ഭിഷഗ്വരന്മാര്‍ തുടങ്ങിയവയാണ് ഓസ്‌കാര്‍ പോരാട്ടത്തിന് യോഗ്യത നേടിയത് . മേതില്‍ ദേവിക സംവിധാനം ചെയ്ത ഡോക്യുമെന്ററി സര്‍പ്പതത്വവും ഇക്കൂട്ടത്തിലുണ്ട്.

സുസജ്ജമായ ഒരു ടീമാണ് ആള്‍ ലൈറ്റ്സ് ഫിലിം സര്‍വ്വീസസിന്റെ ഭാഗമായുള്ളത്. ഓസ്‌കാര്‍ ഡോക്യുമെന്റേഷന്‍, ലോസ് ആഞ്ചല്‍സ് കൗണ്ടിയിലെ പ്രദര്‍ശനം, പ്രമോഷന്‍ തുടങ്ങി എല്ലാ സാങ്കേതിക സഹായങ്ങളും ആള്‍ ലൈറ്റ്സ് ഫിലിം സര്‍വ്വീസസിലൂടെ നല്‍കി വരുന്നു. ഇക്കുറി ഇന്ത്യയില്‍ നിന്ന് ഓസ്‌കാര്‍ ചുരുക്കപ്പട്ടികയില്‍ ഇടം നേടിയ 6 ചിത്രങ്ങളില്‍ 4ഉം ആള്‍ ലൈറ്റ്സ് ഫിലിം സര്‍വ്വീസസിലൂടെ എത്തിയവയാണ്.

ചുരുങ്ങിയ കാലം കൊണ്ട് നിരവധി സിനിമകള്‍ ഇത്തരത്തില്‍ ഓസ്‌കാര്‍ ചുരുക്കപ്പട്ടികയിലുള്‍പ്പടെ ഇടം നേടിയിട്ടുണ്ട്. ബല്ലാഡ് ഓഫ് റസ്റ്റം, കാമസൂത്ര 3ഡി, പുലിമുരുഗന്‍, ഡാം 999, കളര്‍ ഓഫ് സ്‌കൈ തുടങ്ങിയ ചിത്രങ്ങള്‍ ഇത്തരത്തില്‍ ഓസ്‌കാര്‍ ശ്രേണിയിലേക്ക് എത്തപ്പെട്ടവയാണ്. ആള്‍ ലൈറ്റ്സ് ഫിലിം സര്‍വ്വീസസിലൂടെ ഓസ്‌കാര്‍ യോഗ്യത നേടിയവയില്‍ ഇന്ത്യന്‍ സിനിമകള്‍ മാത്രമല്ല നിരവധി വിദേശ സിനിമകളും ഉള്‍പ്പെടും.

kuwait
Advertisment